ഏങ്ങണ്ടിയൂർ :വാടാനപ്പള്ളി വില്ലേജിൽപ്പെട്ട തീരപ്രദേശങ്ങളിലേ വെള്ളക്കെട്ട് മാറ്റുന്നതിനു വേണ്ടി ഏങ്ങണ്ടിയൂർ ഏത്തായ് ബീച്ചിൽ അഴിമുഖവുമായി കൂടിച്ചേരുന്ന പുഴയുടെ ഭാഗം വർഷങ്ങളായി മണ്ണ് മൂടി കിടക്കുന്നമണൽ തിട്ട മാറ്റുന്നതിലൂടെ കിട്ടുന്ന മണൽ കടൽക്ഷോഭ ഭീക്ഷണിയുള്ള തീരപ്രദേശത്ത് വെറുതേ നിരത്തുന്നത് ഗുണകരമല്ല എന്നും മറിച്ച് ജിയോ ട്യൂപ്പ് പൈപ്പ് ഉപയോഗിച്ച് ഭിത്തികെട്ടാൻ ഉപയോഗിക്കണമെന്നും ബിജെപി ഏങ്ങണ്ടിയൂർ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു .
അല്ലാത്തപക്ഷം മണൽ പ്രദേശവാസികളെ ഉൾപ്പെടുത്തി കമ്മറ്റിയുണ്ട ാക്കി മണ്ണ് ലേലം ചെയ്ത് കിട്ടുന്ന തുക പ്രദേശത്തെ കടൽക്ഷോഭ ദൂരിധബാധിതർക്ക് വിതരണം ചെയ്യണമെന്നും ബിജിപി ഏങ്ങണ്ട ിയൂർ പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് കെ.എസ്.കനകൻ അധ്യക്ഷത വഹിച്ചു. പി.എസ്. ദേവാനന്ദൻ, കെ.പി.മണികണ്ഠൻ, ഇ.സി.പ്രജിത്ത്, എന്നിവർ സംസാരിച്ചു.