മുണ്ടക്കയം: വിവാഹ വാഗ്ദാനം നൽകി 21 കാരിയായ യുവതിയെ പീഡിപ്പിച്ചതായി പരാതി.
മുണ്ടക്കയം മേഖലയിലെ ഒരു ക്ഷേത്രത്തിൽ ശാന്തിക്കാരനായി ജോലി ചെയ്തു വരുന്ന മുക്കൂട്ടുതറ ഇടകടത്തി സ്വദേശിക്കെതിരെയാണ് മുണ്ടക്കയം പോലീസ് കേസ് എടുത്തത്.
വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ കഴിഞ്ഞ മൂന്ന് വർഷമായി ഇയാൾ പീഡിപ്പിച്ചു വരികയായിരുന്നു.
വിവാഹത്തിനു തയാറാകാതെ വന്നതോടെ ഇയാൾക്കെതിരെ പോലീസിൽ പരാതി നൽകുകയും വിവാഹം നടത്താമെന്നു ഇയാൾ പിതാവിന്റെ സാന്നിധ്യത്തിൽ പോലീസിൽ രേഖാമൂലം സമ്മതിക്കുകയും ചെയ്തു.
ഇതു പ്രകാരം ഇരുകൂട്ടരും രജിസ്റ്റർ ഓഫീസിൽ എത്തിയെങ്കിലും ഓഫീസ് സമയം കഴിഞ്ഞതിനാൽ വ്യാഴാഴ്ചത്തേക്കു മാറ്റി വയ്ക്കുകയായിരുന്നു.
എന്നാൽ, ഇന്നലെ വിവാഹത്തിനു തയാറല്ലെന്നറിയിച്ച് യുവാവിന്റെ പിതാവ് ഫോൺ വിളിക്കുകയായിരുന്നു. ഇതേ തുടർന്നാണ് പരാതി നൽകിയത്.
ഇയാളുടെ കൈവശം തന്റെ നഗ്ന ചിത്രങ്ങളും വീഡിയോയും ഉണ്ടെന്നും പരാതിയിൽ പറയുന്നു. മുണ്ടക്കയം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.