നേമം: വിവാഹ വാഗ്ദാനം നൽകി നാൽപ്പത്തിരണ്ടുകാരിയെ പീഡിപ്പിച്ച ശേഷം സ്വർണവും പണവും തട്ടിയെടുത്ത കേസിൽ ഒളിവിലായിരുന്ന പ്രതി നാലുവർഷത്തിനുശേഷം പോലീസ് പിടിയിൽ.
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായ വഞ്ചിയൂർ അംബിക സദനത്തിൽ സാജു (53) വിനെയാണ് നരുവാമൂട് പോലീസ് പിടികൂടിയത്.
പരാതിക്കാരിയുടെ രണ്ടുലക്ഷത്തിലേറെ രൂപയും ആറുപവന്റെ സ്വർണാഭരണങ്ങളും കവർന്ന ഇയാൾ വിവാഹിതനാണെന്ന വിവരം മറച്ചുവച്ചതായും പോലീസ് പറഞ്ഞു.
സംസ്ഥാനത്ത് പലേടത്തും ഒളിവിൽ കഴിഞ്ഞ പ്രതിയെ കാട്ടാക്കട ഡിവൈഎസ്പി എസ്.ഷാജി, നരുവാമൂട് ഇൻസ്പെക്ടർ നോബിൾ മാനുവൽ, എസ്ഐ അജീന്ദ്രകുമാർ, എസ്സിപിഒ സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ തിരുമല നിന്നുമാണ് അറസ്റ്റുചെയ്തത്.