കറാച്ചി/ഫൈസലാബാദ്: പാക്കിസ്ഥാനിൽ വ്യത്യസ്തയിടങ്ങളിൽ പ്രായപൂർത്തിയാകാത്ത ക്രിസ്ത്യൻ പെൺകുട്ടികൾ കൂട്ടമാനഭംഗത്തിനിരയായി.
കഴിഞ്ഞദിവസം ഫൈസലാബാദിൽ സുനിത മസീഹ് എന്ന പതിനാലുകാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടമാനഭംഗത്തിനിരയാക്കി.
മതം മാറണമെന്ന അക്രമികളുടെ ആവശ്യം നിരാകരിച്ചതിനെത്തുടർന്ന് പെൺകുട്ടിയുടെ മുടി മുറിച്ചുകളയുകയും സ്വകാര്യഭാഗങ്ങളിൽ മുറിവേൽപ്പിക്കുകയും ചെയ്തു.
സുനിതയ്ക്കു നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ക്രൈസ്തവ സംഘനകളുടെ നേതൃത്വത്തിൽ രാജ്യത്ത് പ്രതിഷേധം നടക്കുന്നുണ്ട്.
ഇതിനിടെ, കറാച്ചി വിമാനത്താവളത്തിനു സമീപം ഭിട്ടായിയബാദിൽ വാടകയ്ക്കു താമസിക്കുന്ന ക്രിസ്ത്യൻ കുടുംബത്തിലെ പതിമൂന്നുകാരിയെ മൂന്നു പേർ ചേർന്ന് കൂട്ടമാനഭംഗത്തിനിരയാക്കി.
മാതാപിതാക്കൾ പണിക്കുപോയ സമയത്ത് വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതികൾ ഷീസാ വാരിസിനെ കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു
. ഷീസയെക്കൂടാതെ ഈ സമയം വീട്ടിൽ രണ്ട് കുട്ടികൾ കൂടി ഉണ്ടായിരുന്നതായി പിതാവ് വാരിസ് പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. ഒരു പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.