മാനന്തവാടി: ദ്വാരക എയുപി സ്കൂളിലെ 40 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ. സ്കൂളിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചശേഷം കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഛർദ്ദിയും വയറിളക്കവും മൂലം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
ചോറും സാമ്പാറും മുട്ടയും ആയിരുന്നു ഉച്ചഭക്ഷണമായി നൽകിയിരുന്നത്. സ്കൂളിലെ ആയിരത്തോളം കുട്ടികൾ ഇന്നലെ ഉച്ച ഭക്ഷണം കഴിച്ചിരുന്നു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട കുട്ടികളെ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.