കോട്ടയം: മണർകാട് ക്രൗണ്‍ ക്ലബിൽ നിന്നും ചീട്ടുകളി പിടികൂടിയ സംഭവത്തിൽ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ജെ. സന്തോഷ്കുമാർ അന്വേഷണം ആരംഭിച്ചു. ചീട്ടുകളി കേന്ദ്രത്തിന്റെ നടത്തിപ്പുകാരും പോലീസും തമ്മിലുള്ള രഹസ്യബന്ധവും ചീട്ടുകളി കേന്ദ്രത്തിനും ഗുണ്ടാ മാഫിയ സംഘങ്ങൾക്കും പോലീസ് ഒത്താശ ചെയ്തു നല്‍കിയെന്ന ആരോപണത്തെക്കുറിച്ചും കോട്ടയം സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി അനീഷ് വി. കോരയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അന്വേഷിക്കും. ഇതിനു പുറമേ ചീട്ടുകളി കേസിന്റെ അന്വേഷണ ചുമതലയിൽ നിന്നും മണർകാട് എസ്എച്ച്ഒ ആർ. രതീഷ്കുമാറിനെ നീക്കുകയും ചെയ്തു. ചീട്ടുകളി കേന്ദ്രത്തിന്റെ നടത്തിപ്പുകാരൻ മാലം സുരേഷും മണർകാട് എസ്എച്ച്ഒയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നു വിവാദമുണ്ടായ സാഹചര്യത്തിലാണ് മണർകാട് എസ്എച്ച്ഒയെ അന്വേഷണ ചുമതലയിൽ നിന്നും ജില്ലാ പോലീസ് ചീഫ് നീക്കിയത്. ഫോണ്‍ സംഭാഷണം പുറത്തു വരികയും എസ്എച്ച്ഒയ്ക്കു ചീട്ടുകളി സംഘവുമായി നേരിട്ടു ബന്ധമുണ്ടെന്ന വിവരങ്ങൾ പുറത്തുവരികയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി. … Continue reading പണി പാളും, പണി അറിയാവുന്നവർ വരുന്നുണ്ട്; മണർകാട്ടെ ചീട്ടുകളി എസ്എച്ച്ഒ ഇനി അന്വേഷിക്കേണ്ട; കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയ്ക്ക് അന്വേഷണ ചുമതല
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed