കോട്ടയം: മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ മാതാവിന്റെ എട്ടുനോന്പ് തിരുനാൾ ഒന്നു മുതൽ എട്ടു വരെ നടക്കും. തിരുനാളിനു തുടക്കംകുറിച്ച് ഒന്നിനു വൈകുന്നേരം നാലിനു കൊടിയേറും. നാലിനു ഉച്ചകഴിഞ്ഞു രണ്ടിനു പൊതുസമ്മേളനവും ശ്രേഷ്ഠ കാതോലിക്ക ബാവായുടെ നവതി ആഘോഷവും സംഘടിപ്പിക്കും.
ആറിനു ഉച്ചയ്ക്ക് 12നു കുരിശുപള്ളികൾ ചുറ്റി മണർകാട് കവല വഴിയുള്ള റാസാ പള്ളിയിൽനിന്നും ആരംഭിക്കും. ഏഴിനു രാവിലെ 11.30നു പരിശുദ്ധ ദൈവമാതാവിന്റെയും ഉണ്ണിയേശുവിന്റെയും ഛായാചിത്രം പൊതുദർശനത്തിനായി വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന നടതുറക്കൽ ചടങ്ങ് നടക്കും.
തിരുനാൾ ദിവസങ്ങളിൽ എല്ലാ ദിവസവും രാവിലെ എട്ടിനു പ്രഭാതപ്രാർഥന. ഒന്പതിനു വിശുദ്ധ മൂന്നിേ·ൽ കുർബാന. 11.30നു പ്രസംഗം. 12.30നു മധ്യഹ്നപ്രാർഥന, 2.30നു പ്രസംഗം, 3.30നു ധ്യാനം, അഞ്ചിനു സന്ധ്യനമസ്കാരം, 6.30നു ധ്യാനം എന്നിവ നടത്തും.
മെത്രാപ്പോലീത്താമാരായ ഡോ. തോമസ് മാർ തീമോത്തിയോസ്, ഡോ. ഗീവർഗീസ് മാർ കൂറിലോസ്, കുര്യാക്കോസ് മാർ ഈവാനിയോസ്, പൗലോസ് മാർ ഐറേനിയോസ്, തോമസ് മാർ അലക്സന്ത്രയോസ്, ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ്, ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവാ, ഐസക് മാർ ഒസ്താത്തിയോസ് എന്നിവർ വിവിധ ദിവസങ്ങളിലെ വിശുദ്ധ മൂന്നിേ·ൽ കുർബാനയ്ക്കു മുഖ്യകാർമികത്വം വഹിക്കും.
ഒന്നിനു ഫാ. ഷിബു ചെറിയാൻ, ഫാ. ഡെന്നീസ് ജോയി ഐക്കരക്കുടി, ആൻഡ്രൂസ് കോർഎപ്പിസ്കോപ്പ ചിരവത്തറ, ഫാ. കുര്യൻ മാത്യു വടക്കേപ്പറന്പിൽ എന്നിവർ പ്രസംഗിക്കും. രണ്ടിനു ഫാ. ജേക്കബ് ഫിലിപ്പ് നടയിൽ, ഫാ. തന്പി മാറാടി, ഫാ. ഗീവർഗീസ് നടുമുറിയിൽ, ഫാ. സ്റ്റീഫൻ ജ്ഞാനമറ്റം എന്നിവർ വിവിധ ദിവസങ്ങളിൽ പ്രസംഗിക്കും. സ്ലീബാ തിരുന്നാൾ ദിനമായ 14നു സന്ധ്യാപ്രാർഥനയോടെ നട അടയ്ക്കും. ദിവസവും രാവിലെ 6.30ന് കരോട്ടെ പള്ളിയിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കും.
തിരുന്നാൾ ചടങ്ങുകൾ തൽസമയം www.manarcadstmaryschurch.org, www.radiomalankara.com ലും ലഭ്യമാണ്. പത്രസമ്മേളനത്തിൽ ഫാ. മാത്യു മണവത്ത്, ജോർജ് മാത്യു വട്ടമല, സി.പി. ഫിലിപ്പ് ചെമ്മാത്ത്, സാബു ഏബ്രഹാം മൈലക്കാട്ട്, വി.വി. ജോയി വെള്ളാപ്പള്ളി എന്നിവർ പങ്കെടുക്കും.