കോട്ടയം: മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോന്പ് പെരുന്നാളിന് നാളെ തുടക്കമാവും. സെപ്റ്റംബർ ഒന്നു മുതൽ എട്ടു വരെ കരോട്ടെ പള്ളിയിൽ രാവിലെ 6.30 മുതൽ എട്ടു വരെയും കത്തീഡ്രലിൽ ഒന്പതു മുതൽ 10.30 വരെയും വിശുദ്ധ കുർബാന ഉണ്ടായിരിക്കും. നാളെ വൈകുന്നേരം നാലിനു കൊടിമരം ഉയർത്തും. ആറിനു ഉച്ചയ്ക്ക് 12നു കുരുശുപള്ളികളിലേക്കുള്ള റാസ പള്ളിയിൽനിന്നും ആരംഭിക്കും.
ഏഴിനു ഉച്ചനമസ്കാര സമയത്ത് പ്രധാന മദ്ബഹായിലെ വിശുദ്ധ ത്രോണോസിലുള്ള വിശുദ്ധ ദൈവ മാതാവിന്റെയും ഉണ്ണി യേശുവിന്റെയും ഛായാചിത്രം ഭക്തജനങ്ങൾക്ക് വർഷത്തിൽ ഒരിക്കൽ മാത്രം ദർശനത്തിനായി തുറന്നു കൊടുക്കുന്ന ‘നട തുറക്കൽ’ നടക്കും. എട്ടിനു ഉച്ചകഴിഞ്ഞു രണ്ടിനു പ്രദക്ഷിണം, നേർച്ചവിളന്പ് എന്നിവയോടെ പെരുന്നാൾ സമാപിക്കും.