കേരളത്തിലേക്ക് കടത്തിയ തോക്കുകൾ ആരുടെ കൈകളിൽ; സോനുകുമാറിൽ നിന്ന് നി​ർ​ണാ​യ​ക വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ൽ പോ​ലീ​സ്


കൊ​ച്ചി: നെ​ല്ലി​ക്കു​ഴി​യി​ല്‍ ഡെ​ന്‍റ​ല്‍ വി​ഭാ​ഗം ഹൗ​സ് സ​ര്‍​ജ​ന്‍ മാ​ന​സ​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് തോ​ക്ക് ന​ൽ​കി​യ കേ​സി​ല്‍ പി​ടി​യി​ലാ​യ പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്യു​ന്ന​തു തു​ട​രു​ന്നു.

എ​ട്ട് ദി​വ​സ​ത്തേ​ക്കു ക​സ്റ്റ​ഡി​യി​ല്‍ ല​ഭി​ച്ച പ്ര​തി​ക​ളി​ല്‍​നി​ന്നു കേ​സി​ല്‍ നി​ര്‍​ണാ​യ​ക​മാ​യ വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ധി​കൃ​ത​ര്‍.

കേ​ര​ള​ത്തി​ലേ​ക്കു കൂ​ടു​ത​ല്‍ തോ​ക്കു​ക​ള്‍ ക​ട​ത്തി​യി​ട്ടു​ണ്ടെ​ന്ന സൂ​ച​ന​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​ക​ളു​ടെ ചോ​ദ്യം​ചെ​യ്യ​ലി​ല്‍ ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ നി​ര്‍​ണാ​യ​ക​മാ​കും.

ഇ​വ​രു​ടെ കൂ​ട്ടാ​ളി​ക​ള്‍ കേ​ര​ള​ത്തി​ല്‍ ഇ​ട​നി​ല​ക്കാ​രാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ടോ​യെ​ന്നും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. എ​ന്നാ​ല്‍, മ​റ്റാ​ര്‍​ക്കും തോ​ക്ക് ന​ല്‍​കി​യി​ട്ടി​ല്ലെ​ന്ന മൊ​ഴി​യാ​ണു പ്ര​തി​ക​ള്‍ ന​ല്‍​കു​ന്ന​തെ​ന്നാ​ണു വി​വ​ര​ങ്ങ​ള്‍.

അ​റ​സ്റ്റി​ലാ​യി റി​മാ​ന്‍​ഡി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന ബീ​ഹാ​ര്‍ സ്വ​ദേ​ശി​ക​ളാ​യ സോ​നു​കു​മാ​ര്‍ (22), മ​നീ​ഷ്‌​കു​മാ​ര്‍ വ​ര്‍​മ (21) എ​ന്നി​വ​രെ​യാ​ണു പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യ​ത്.

ചോ​ദ്യം ചെ​യ്യ​ല്‍ പൂ​ര്‍​ത്തി​യാ​ക്കാ​നും തെ​ളി​വെ​ടു​പ്പ് ന​ട​ത്താ​നും വേ​ണ്ടി​യാ​ണു പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment