കൊച്ചി: എറണാകുളം കോതമംഗലത്ത് വിദ്യാർഥിനിയെ സുഹൃത്ത് വെടിവച്ചു കൊലപ്പെടുത്തിയശേഷം ജീവനൊടുക്കി. ഡെന്റൽ വിദ്യാർഥിനിയായ മാനസയെയാണ് സുഹൃത്തായ രാഗിൻ കൊലപ്പെടുത്തിയത്. ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം.
മാനസയെ വെടിയുതിർത്തശേഷം രാഗിൻ സ്വയം നിറയൊഴിക്കുകയായിരുന്നു. ഇരുവരും കണ്ണൂർ സ്വദേശികളാണ്. നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഡെന്റൽ കോളജിലെ വിദ്യാർഥിനിയായ മാനസ താമസിച്ചിരുന്ന കോതമംഗലത്തെ വീട്ടിലെത്തിയാണ് രാഗിൻ പെൺകുട്ടിയെ കൊലപ്പെടുത്തിയത്.
മാനസ ഹൗസ് സർജനായിരുന്നു. വെടിയേറ്റശേഷം ജീവനുണ്ടായിരുന്ന പെൺകുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇരുവരുടെയും മൃതദേഹങ്ങൾ കോതമംഗലം ബസേലിയോസ് ആശുപത്രിയിലേക്ക് മാറ്റി.ഇരുവരും തമ്മിൽ മുൻപ് പ്രണയത്തിൽ ആയിരുന്നതായാണ് വിവരം