മലപ്പുറം: വാട്സ്ആപ്പിൽ പെൺകുട്ടിക്ക് സന്ദേശമയച്ചെന്ന് ആരോപിച്ച് മലപ്പുറത്ത് യുവാവിന് ക്രൂരമർദനം.
തിരൂരിനടുത്ത് ചെറിയമുണ്ടത്താണ് സംഭവം. 23 വയസുകാരനായ സൽമാനുൽ ഹാരിസ് ആണ് സദാചാര ഗുണ്ടകളുടെ ആക്രമണത്തിനിരയായത്.
കഴിഞ്ഞദിവസം വൈകുന്നേരം നാലോടെയാണ് സംഭവം. ഒരു പെൺകുട്ടിയുമായി ചാറ്റ് ചെയ്തെന്നാരോപിച്ച് ഒരുസംഘം ഇയാളെ മർദിക്കുകയായിരുന്നു.
മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ സംഘം മൊബൈൽ ഫോണിൽ പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പ്രതികൾ പ്രായപൂർത്തിയാവാത്തവരാണെന്നാണ് വിവരം.
സംഭവത്തിൽ ഹാരിസിന്റെ അമ്മ സുഹ്റ പോലീസിനും മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. മാനസിക വെല്ലുവിളി നേരിടുന്ന മകനെയാണ് ആക്രമിച്ചതെന്ന് സുഹ്റ പരാതിയിൽ പറയുന്നു.