
കോട്ടയം: മാനസിക ന്യൂനതയുള്ള കൗമാരക്കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനു വിധേയമാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. താഴത്തങ്ങാടി കാക്കാംപറന്പിൽ താജുദ്ദീനെ(57)യാണു കോട്ടയം വെസ്റ്റ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
19 വയസുള്ള കൗമാരക്കാരനെ ശനിയാഴ്ച വീട്ടിലെത്തിച്ചാണു താജുദ്ദീൻ പീഡനത്തിനിരയാക്കിയത്. ജനറൽ ആശുപത്രിയിൽ മെഡിക്കൽ പരിശോധനയ്ക്കു വിധേയനാക്കിയ കൗമാരക്കാരന്റെ മൊഴി കഴിഞ്ഞ ദിവസം പോലീസ് രേഖപ്പെടുത്തിരുന്നു.
അതേസമയം കേസ് അട്ടിമറിക്കുവാൻ കോട്ടയം നഗരസഭയിലെ ഒരു കൗണ്‍സിലർ ശ്രമം നടത്തിയെന്ന ആരോപണവും ശക്തമാണ്. പ്രതിയെ രക്ഷിക്കുവാനും കേസ് ദുർബലപ്പെടുത്തുവാനുമാണു കൗണ്‍സിലർ ശ്രമിച്ചതെന്ന് പറയുന്നു.