പാലാ: മാനത്തൂരിൽ വാടകവീട് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനം നടത്തിവന്ന സംഘത്തെ രാമപുരം പോലീസ് പിടികൂടി. അനാശാസ്യകേന്ദ്രം നടത്തിപ്പുകാരൻ ഈരാറ്റുപേട്ട സ്വദേശിആസിഫ് ഹാഷിം(47), ഇടപാടുകാരായ കോഴിക്കോട് കൊയിലാണ്ടി മിഥുൻ കൃഷ്ണൻ(30), കാഞ്ഞിരപ്പിള്ളി സ്വദേശി റിജോ(29), ബംഗളൂരു സ്വദേശികളായ ശ്വേതാ ശിവാനന്ദ്(38), ഫർസാന ഷേയ്ഖ്(35) എന്നിവരാണ് പിടിയിലായത്.
മാനത്തൂരിൽ ഇരുനില വീട് വാടകയ്ക്കെടുത്ത് ഒരുമാസമായി കേന്ദ്രം പ്രവർത്തിച്ചുവരികയായിരുന്നു. ബംഗളൂരുവിൽ നിന്നും യുവതികളെ എത്തിച്ച് ഏജന്റുമാർ മുഖേന ആവശ്യക്കാരെ കണ്ടെത്തിയാണ് അനാശാസ്യ പ്രവർത്തനം നടത്തിയിരുന്നത്.
ഇയാൾ മുൻപും പെണ്‍വാണിഭകേസിൽ എറണാകുളത്തുനിന്നും അറസ്റ്റിലായിട്ടുണ്ട്. അനാശാസ്യ കേന്ദ്രത്തിൽ രഹസ്യ കാമറ സ്ഥാപിച്ച് ഇടപാടുകാരുടെ രംഗങ്ങൾ ചിത്രീകരിച്ച് സിഡിയിലാക്കി ഇയാൾ വിൽപ്പന നടത്തിവരുന്നതായും പറയുന്നു. പ്രതികളെ വൈദ്യപരിശോധനയ്ക്കു ശേഷം കോടതിയിൽ ഹാജരാക്കി.
’രാമപുരം സർക്കിൾ ഇൻസ്പെക്ടർ ജോയി മാത്യു, സബ് ഇൻസ്പെക്ടർ ബെർലിൻ വി. സ്കറിയ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.