പോലീസ് സ്റ്റേഷനിൽ വച്ച് ദളിത് യുവാവിനെ മർദിച്ച സംഭവത്തിൽ സബ് ഇൻസ്പെക്ടർക്കെതിരെ കേസ്.
ഉത്തർപ്രദേശിൽ ഒരു കേസുമായി ബന്ധപ്പെട്ട് യുവാവിനെ പോലീസ് സ്റ്റേഷനിൽ വച്ച് സബ് ഇൻസ്പെക്ടർ ക്രൂരമായ് മർദിക്കുകയായിരുന്നു.
18 വയസ്സുള്ള മകളെ കാണാതായതായിൽ രാമശങ്കർ ത്രിപാഠി എന്നയാൾ സോറോൺ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സബ് ഇൻസ്പെക്ടർ സുനിൽ കുമാറാണ് ഈ കേസ് അന്വേഷിക്കുന്നതെന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ (സോറോൺ) ശൈലേന്ദ്ര പരിഹാർ പറഞ്ഞു.
അന്വേഷണത്തിനിടെ പെൺകുട്ടിയുടെ കോൾ ഡീറ്റെയിൽസ് രേഖകൾ വീണ്ടെടുക്കുകയും ധർമേന്ദ്ര കുമാർ എന്ന യുവാവിനെ ചോദ്യം ചെയ്യാൻ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തു.
തുടർന്ന് ചോദ്യം ചെയ്യലിനിടെ പോലീസുകാരന്റെ മർദനത്തിൽ ആരോഗ്യ നില വഷളായതിനെ തുടർന്ന് യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബത്തിന്റെ ആവശ്യപ്രകാരം വൈദ്യപരിശോധന നടത്തുകയും ചെയ്തു.
പരിശോധനയിൽ ധർമേന്ദ്രയെ മൂർച്ചയുള്ള വസ്തു ഉപയോഗിച്ചാണ് മർദിച്ചതെന്ന് വ്യക്തമായി.