ദാമ്പത്യ തർക്കത്തെ തുടർന്ന് ഇൻസ്റ്റാഗ്രാം ലൈവിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവാവ്. തുടർന്ന് ഇയാളെ പോലീസ് രക്ഷപ്പെടുത്തി.
ഡൽഹി പോലീസ് ഒരു അജ്ഞാതനിൽ നിന്ന് സന്ദേശം ലഭിച്ചതിന് പിന്നാലെയാണ് സംഭവസ്ഥലത്തെത്തിയത്. യുവാവിന് ബ്ലേഡ് ഉപയോഗിച്ച് സാരമായി പരിക്കേറ്റതിനാൽ ഉടൻ തന്നെ പോലീസ് ആശുപത്രിയിലേക്ക് മാറ്റി.
കോൾ ലൊക്കേഷൻ കണ്ടെത്തുകയും സാങ്കേതിക വിശദാംശങ്ങൾ നേടുകയും ചെയ്ത ശേഷം, പോലീസ് സ്ഥലത്ത് എത്തി ആളെ ഉടൻ രക്ഷപ്പെടുത്തി. ബ്ലേഡുകൾ ഉപയോഗിച്ച് സ്വയം പരിക്കേൽപ്പിച്ച ഇയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിവാഹിതനായ ഇയാൾ പങ്കാളിയുമായി ഉണ്ടായ തർക്കത്തെ തുടർന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാൾക്ക് രണ്ട് കുട്ടികളുണ്ട്. കൂടുതൽ നിയമ നടപടികൾ നടക്കുന്നെന്നും പോലീസ് വ്യക്തമാക്കി.