മാനവീയം വീഥിയിൽ പോലീസിനുനേരേ കല്ലേറ്; സ്ത്രീക്ക് പരിക്കേറ്റു ; നാലു പേർ പിടിയിൽ


തി​രു​വ​ന​ന്ത​പു​രം: മാ​ന​വീ​യം വീ​ഥി​യി​ലെ നൈ​റ്റ് ലൈ​ഫി​നി​ടെ വീ​ണ്ടും സം​ഘ​ർ​ഷം. പോ​ലീ​സി​ന് നേ​രെ​യു​ണ്ടാ​യ ക​ല്ലേ​റി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ക​ല്ലെ​റി​ഞ്ഞ ആ​ളു​ൾ​പ്പെ​ടെ നാ​ലു​പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു.

ഇ​ന്ന​ലെ രാ​ത്രി 12 മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം. നെ​ട്ട​യം സ്വ​ദേ​ശി​യാ​യ സ്ത്രീ​ക്കാ​ണ് ക​ല്ലേ​റി​ൽ പ​രി​ക്കേ​റ്റ​ത്.ര​ണ്ട് സം​ഘ​ങ്ങ​ളാ​ണ് ചേ​രി തി​രി​ഞ്ഞ് സം​ഘ​ർ​ഷ​ത്തി​ലേ​ർ​പ്പെ​ട്ട​ത്.

ഉ​ച്ച​ഭാ​ഷി​ണി ഉ​പ​യോ​ഗം രാ​ത്രി 12 മ​ണി​ക്ക് പോലീസ് നി​ർ​ത്തി​വ​ച്ചി​രു​ന്നു. മൈ​ക്ക് ഓ​ഫ്‌ ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. ഇ​തി​ന് പി​ന്നാ​ലെ ഡാ​ൻ​സ് ക​ളി​ച്ച മ​ദ്യ​പ​സം​ഘം ക​സേ​ര​ക​ൾ ത​ല്ലി​ത്ത​ക​ർ​ത്തു.

തു​ട​ർ​ന്നാ​ണ് പോലീ​സി​ന് നേ​രേ ക​ല്ലേ​റു​ണ്ടാ​യ​ത്. ക​ല്ല് ത​ല​യി​ൽ വീ​ണാ​ണ് സ്ത്രീ​ക്ക് പ​രി​ക്കേ​റ്റ​ത്. മ്യൂ​സി​യം പോ​ലീ​സാ​ണ് അ​ക്ര​മി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ര​ണ്ടു​ദി​വ​സം മു​മ്പും മാ​ന​വീ​യം വീ​ഥി​യി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു. അ​ന്ന് ആ​ക്ര​മ​ണം ന​ട​ത്തി​യ ല​ഹ​രി​സം​ഘ​ത്തി​ലെ ഒ​രാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഈ ​ആ​ക്ര​ണ​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.

മാ​ന​വീ​യം വീ​ഥി​യി​ൽ നൈ​റ്റ് ലൈ​ഫി​നി​ടെ സം​ഘ​ർ​ഷം പ​തി​വാ​യ​തോ​ടെ നൈ​റ്റ് ലൈ​ഫി​ന് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ്യൂ​സി​യം പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts

Leave a Comment