ചൈനയില്‍ വഴിയോരക്കച്ചവടക്കാരന് അപമാനിച്ചതിന് ശേഷമുള്ള യുവാവിന്റെ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഷാന്‍ഡോംഗ് പ്രവിശ്യയിലാണ് സംഭവം.
വഴിയോരത്ത് ന്യൂഡിൽസ് വിൽക്കുന്നയാളോട് യുവാവ് വില ചോദിക്കുമ്പോള്‍ വളരെ ചെലവേറിയതാണെന്നാണ് അയാൾ നൽകിയ മറുപടി. തുടര്‍ന്ന് ചേരുവളെക്കുറിച്ച് തിരിച്ച് ചോദിച്ചപ്പോള്‍ ഒരു മുട്ടയും പച്ചക്കറികളും ഇലക്കറികളും മാത്രമാണ് ഉപയോഗിച്ചതെന്നും കടക്കാരൻ പറഞ്ഞു.
എന്നാല്‍ ഈ ചേരുവകള്‍ മാത്രം ചേര്‍ത്തുള്ള ന്യൂഡില്‍സ് എങ്ങനെയാണ് ഇത്രയും വിലയ്ക്ക് വില്ക്കാന് കഴിയുകയെന്ന് യുവാവ് തിരിച്ചും ചോദിച്ചു. തുടര്‍ന്ന് രണ്ട് പേരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.
ന്യൂഡില്‍സിന്റെ വില താങ്ങാന്‍ നിങ്ങള്‍ക്ക് കഴിയില്ലന്ന് കച്ചവടക്കാരന് യുവാവിനോട് പറഞ്ഞു. തര്‍ക്കം മുറുകിയ സാഹചര്യത്തില്‍ കച്ചവടക്കാരന്റെ മകന് യുവാവിനോട് വാങ്ങാന്‍ കഴിയില്ലെങ്കില്‍ പോകാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
ഇതില്‍ പ്രകോപിതനായ യുവാവ് ഓരോ പായ്ക്കറ്റ് ന്യൂഡില്‍സും വില ചോദിച്ചു അവയെല്ലാം വാങ്ങുമെന്ന് പറയുകയും തുടര്‍ന്ന് പണം നല്കി അവയെല്ലാം വാങ്ങിയ ശേഷം പാക്കറ്റുകള്‍ നിലത്തെറിഞ്ഞു തകര്‍ക്കുകയും ചെയ്തു.
തുടര്‍ന്ന് യുവാവിനോട് കടക്കാരൻ ക്ഷമ ചോദിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. എന്റെ ഉടമസ്ഥതയിലുള്ള സാധനങ്ങള്‍ തകര്‍ക്കാന്‍ എനിക്കാവില്ലേ എന്ന് അയാള്‍ വില്‍പ്പനക്കാരനോട് പറഞ്ഞു. സംഭവത്തിന്റെ വീഡിയോ ചെനീസ് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.
On July 24, in Linyi, Shandong Province, a man questioned that instant noodles at RMB 14 were too expensive, and was ridiculed by the stall owner. If he couldn't afford it, go away.Anger spent 850 RMB to buy it all. #ChinaNews #中国新闻 pic.twitter.com/wyjauIIXma
— 包帝国韭菜馅 (@Colorfu33624983) July 25, 2023