രസകരവും അതിശയകരവുമായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ നിരവധിയാണ്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.
ആഡംബര വാഹനത്തിൽ ഇരുന്നു ചായ വിൽക്കുന്ന വീഡിയോ നമ്മൾ കണ്ടിട്ടുണ്ട്, ചിലപ്പോൾ ആരെങ്കിലും ആഡംബര വാഹനങ്ങളിൽ മൃഗങ്ങളുമായി കറങ്ങുന്നതും കാണാം.
എന്നാൽ ബിഹാറിലെ സമസ്തിപൂർ ജില്ലയിൽ നിന്നാണ് ഇത്തവണ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നിരിക്കുന്നത്. ഈ വീഡിയോയിൽ ഒരാൾ തന്റെ വിലകൂടിയ ആഡംബര കാറിന്റെ മുകളിൽ മൃഗങ്ങൾക്കുള്ള തീറ്റ കൊണ്ടുപോകുന്നത് കാണാം.
വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയയിൽ നിരവധി കമന്റുകളാണ് ലഭിക്കുന്നത്. ചിലർ ഈ വീഡിയോയെ പ്രശംസിക്കുമ്പോൾ ചിലർ ഇതിനെ ഒരു തരം ഷോ ഓഫ് എന്നും വിളിക്കുന്നു.