ഉത്തരേന്ത്യയിൽ കോവിഡ് ബാധിച്ച ആളുകളുടെ സ്ഥിതി വളരെ പരിതാപകരമാണെന്നുള്ള സോഷ്യൽ മീഡിയ കുറിപ്പ് വൈറലാകുന്നു.
മാധ്യമപ്രവർത്തകനായ മാത്യു സാമുവൽ ആണ് കേന്ദ്ര സർക്കാരും യുപി സർക്കാരും പുറത്തുവിടുന്ന കോവിഡ് മരണ കണക്കുകളും നിലവിലെ സ്ഥിതിയും മോശമാണെന്ന് ഫേസ്ബുക്കിൽ കുറിക്കുന്നത്.
25 വർഷത്തിലധികമായി ഉത്തരേന്ത്യയിൽ ജോലി ചെയ്ത വ്യക്തിയാണ് മാത്യു സാമുവൽ.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
യഥാർത്ഥത്തിൽ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരും കൊവിഡ് മരണസംഖ്യ പറയുന്നത് ശരിയാണോ അല്ലയോ…?
ഒരു പത്രപ്രവർത്തകൻ എന്ന നിലയിൽ 25 വർഷം നോർത്ത് ഇന്ത്യയിൽ ജോലി ചെയ്ത ഒരുത്തനാണ് ഞാൻ.
നല്ല ബന്ധങ്ങൾ ഉണ്ട്…! സർക്കാർ പറയുന്ന കണക്കുകൾ പച്ചക്കള്ളമാണ്.. 2500.. ദിവസവും മരിക്കുന്ന കണക്കുകളാണ് ഇവർ പറയുന്നത്…!
ഇന്ത്യയിൽ കൊവിഡ് വന്ന്… 6000 മുതൽ 7000 പേർ വരെ മരിക്കുന്നുണ്ട് …! മുഴുവനും അണ്ടർ റിപ്പോർട്ടിങ് ആണ്…
ആശുപത്രികളിൽ കൊണ്ടുപോയി മരിച്ചശേഷം ശവശരീരം എടുക്കുവാൻ പോലും ബന്ധുക്കൾ തയ്യാറാകുന്നില്ല…!
അപ്പോഴേക്കും ബന്ധുക്കൾക്കും കോവിഡ് രൂക്ഷമായി…! അവരും അവശത അവസ്ഥയിലായി…! സ്ഥിതി ഭയാനകമാണ്.
തുടർന്നു, പോലീസ് എവിടെയെങ്കിലും എത്തിക്കുന്നു അവിടെവച്ച് കത്തിക്കുന്നു…! ഞാൻ പറയുന്നത് സത്യമാണ്… ഡൽഹിയിൽ മാത്രമല്ല…!
ഭോപ്പാൽ, അലഹബാദ്, ലഖ്നൗ, ജമ്മു, ചണ്ഡീഗഡ് , ജയ്പൂർ, സ്ഥിതി വളരെ മോശമാണ്….! വീടുകളിൽ മരിച്ചു കിടക്കുകയാണ്…
യോഗി എന്ന മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണ്… ഗോരക്പൂർ മെഡിക്കൽ കോളേജിൽ ഓക്സിജൻ ഇല്ല. അദ്ദേഹത്തിന്റെ സ്വന്തം സിറ്റിയുടെ കാര്യമാണ് ഈ പറയുന്നത്…!
ഉത്തര പ്രദേശിൽ പലയിടത്തും സ്ഥിതി ഇതേപോലെ ആണ്…! കേരളത്തിലെ ബിജെപി നേതാക്കൾ പറയുന്നു ഉത്തര പ്രദേശിൽ എല്ലാം ശരിയാണ്…!
ഞാൻ നിങ്ങൾക്ക് നമ്പർ തരാം. നിങ്ങൾ നേരിട്ട് വിളിച്ചു ചോദിച്ചിട്ട് അവർക്കുവേണ്ടി ഓക്സിജൻ ഏർപ്പാട് ചെയ്തു കൊടുക്കുക.. ബെഡ്ഡുകൾ ഏർപ്പാട് ചെയ്തു കൊടുക്കുക..!
വെറും പൊട്ടൻ ആകരുത്… ഇന്ത്യയുടെ മെഡിക്കൽ ഇൻഫ്രാസ്ട്രക്ചർ തകർന്നു തരിപ്പണമായി അവിടെയുള്ള ലോക്കൽ ബിജെപി നേതാക്കളുടെ നമ്പർ തരാം… നേരിട്ട് വിളിച്ചു ചോദിക്കുക എന്താണ് സ്ഥിതി…!