കൊച്ചി: ഗുണ്ടാ പകയില്‍ യുവാവിനു ക്രൂരമര്‍ദനം. മാവേലിക്കര സ്വദേശി ജോണി ആന്റണിക്കാണ് മര്‍ദനമേറ്റത്.
ഇയാള്‍ കുപ്രസിദ്ധ ഗുണ്ട നേതതാവ് മരട് അനീഷിന്റെ സുഹൃത്താണ്. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശികളായ തമ്മനം ഫൈസല്‍ (ആലുവ ഫൈസല്‍), സുബ്ബരാജ്, സുന്ദരന്‍, അനൂപ് എന്നിവര്‍ക്കെതിരേ എറണാകുളം സൗത്ത് പോലീസ് കേസെടുത്തു. പ്രതികള്‍ ഒളിവിലാണ്.
കഴിഞ്ഞ 11 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കടവന്ത്ര ചെലവന്നൂരിലെ മരണവീട്ടില്‍ ഒരു സുഹൃത്തിനൊപ്പം എത്തിയതായിരുന്നു ജോണി ആന്റണി.
ഇയാളെ അവിടെനിന്ന് തമ്മനം ഫൈസലിന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു.
തുടര്‍ന്നു ചളിക്കവട്ടത്തെ രഹസ്യ കേന്ദ്രത്തിലെത്തിച്ചു മര്‍ദിച്ചു. പിന്നീട് അങ്കമാലിയിലെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് നഗ്നനാക്കി ക്രൂരമായി മര്‍ദനം തുടർന്നു.
അവശനിലയിലായ യുവാവിനെ ഒടുവിൽ ആലുവയിലെ ആശുപത്രിയില്‍ എത്തിച്ചശേഷം ഗുണ്ടാ സംഘം മടങ്ങിയെന്നാണ് പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്.
വാരിയെല്ലുകള്‍ക്ക് പരിക്കേറ്റ ജോണി ആന്റണി ചികിത്സയിലാണ്. എറണാകുളം സൗത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.