അമ്പലപ്പുഴ : വാക്സിൻ സ്വീകരിക്കാത്ത പ്രവാസിക്ക് ഡോസ് സ്വീകരിച്ചതായ സർട്ടിഫിക്കറ്റ് നൽകി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 2-ാം വാർഡ് തെക്കുംമുറി വീട്ടിൽ മുഹമ്മദ് സജീബിനാണ് വാക്സിൻ സ്വീകരിച്ചെന്ന സർട്ടിഫിക്കറ്റ് നൽകിയത്.
ദുബായിൽ നിന്ന് നാട്ടിലെത്തിയ ഇദ്ദേഹത്തോട് ഈ മാസം 16 ന് വാക്സിൻ സ്വീകരിക്കുന്നതിനായി ആശുപത്രിയിൽ എത്താൻ അധികൃതർ അറിയിച്ചു.
തുടർന്ന് ആശുപത്രിയിൽ എത്തിയെങ്കിലും വാക്സിൻ ലഭ്യമല്ലെന്ന കാരണത്താൽ തിരികെപോന്നു. 56 കാരനായ ഇദ്ദേഹ ത്തെ 45 വയസിന് താഴെയുള്ളവർക്കുള്ള വിഭാഗത്തിലാണ് രജിസ്റ്റർ ചെയ്തിരുന്നത്.
പ്രവാസികൾക്കു ള്ള സൈറ്റിൽ വീണ്ടും രജിസ്റ്റർ ചെയ്യാൻ ജീവനക്കാർ അറിയിച്ചു. വാക്സിൻ കിട്ടാതെ മടങ്ങിയെങ്കിലും അന്നേ ദിവസം തന്നെ സർട്ടിഫിക്കറ്റ് ലഭിച്ചു കൊണ്ടുള്ള ലിങ്ക്, ഫോൺ സന്ദേശംവഴി പ്രവാസിക്ക് ലഭിച്ചു.
വെബ്സൈറ്റിൽ പരിശോധിച്ചപ്പോഴും വാക്സിൻ സ്വീകരിച്ചതായാണ് രേഖപ്പെടുത്തിയിരുന്നത്.