എടക്കര: പച്ചക്കറി ലോറിയില്‍ ഒളിപ്പിച്ചു കടത്തിയ വിദേശ മദ്യം വഴിക്കടവ് ആനമറി എക്സൈസ് ചെക്ക്പോസ്റ്റില്‍ പിടികൂടി.
ഡ്രൈവര്‍ അറസ്റ്റിലായി. കര്‍ണാടകയില്‍ നിന്നു പച്ചക്കറിയുടെ മറവില്‍ കടത്തിയ 67.5 ലിറ്റര്‍ വിദേശമദ്യമാണ് എക്സൈസ് ചെക്ക്പോസ്റ്റിലെ പരിശോധനയില്‍ പിടികൂടിയത്.
വ്യാഴാഴ്ച വൈകിട്ട് ആറു മണിയോടെ ചെക്ക്പോസ്റ്റിലെ വാഹനപരിശോധനക്കിടെയാണ് പച്ചക്കറിയുമായി മിനി പിക്ക് അപ് എത്തിയത്.
750 മില്ലി ലിറ്ററിന്റെയും 375 മില്ലി ലിറ്ററിന്റെയും 136 കുപ്പികളാണ് പച്ചക്കറിക്കിടയില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചത്.
ഡ്രൈവര്‍ പെരിന്തല്‍മണ്ണ താഴെക്കോട് മുല്ലപള്ളി വീട്ടില്‍ ഫൈസല്‍ (45) ആണ് എക്സൈസ് സംഘത്തിനന്റെ പിടിയിലായത്. പ്രതി ഫൈസലിനെയും തൊണ്ടിമുതലും വഹനവും നിലമ്പൂര്‍ എക്സൈസ് റേഞ്ചിനു കൈമാറി.
എക്സൈസ് ഇന്‍സ്പെക്ടര്‍ വി.വി ജയപ്രകാശ്, പ്രിവന്റീവ് ഓഫീസര്‍ പി. സുധാകരന്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എം. സുലൈമാന്‍, കെ. അമീന് അല്‍താഫ്, പി രജിലാല്‍ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.