മുംബൈ: ചുറ്റിക കാണിച്ച് ഭയപ്പെടുത്തി 15 വയസുകാരിയായ പെൺകുട്ടിയെ പീഡനത്തിനിരയാക്കി.
മഹാരാഷ്ട്രയിലെ ഉല്ഹാസ്നഗര് റെയില്‍വേ സ്റ്റേഷന് പരിസരത്ത് വെള്ളിയാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കല്യാണില്‍ നിന്ന് രാത്രി ഒമ്പതോടെ വന്നിറങ്ങിയ പെൺകുട്ടി രണ്ടു സുഹൃത്തുക്കൾക്കൊപ്പം റെയിൽവേ മേല്‍പ്പാലത്തിലൂടെ വീട്ടിലേക്ക് മടങ്ങവേയാണ് സംഭവം.
ഒരാൾ കടന്നുപിടിക്കുകയും സുഹൃത്തുകളെ ചുറ്റിക കാട്ടി ഭയപ്പെടുത്തിയ ശേഷം പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുകയുമായിരുന്നു.
തുടർന്നു ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് രാത്രി മുഴുവന്‍ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചു.
പിറ്റേദിവസം ഇയാളുടെ പിടിയിൽ നിന്ന് രക്ഷപെട്ട പെണ്‍കുട്ടി ഒരാളുടെ കൈയിൽ നിന്ന് ഫോണ്‍ വാങ്ങി സുഹൃത്തിനെ വിളിച്ച് കാര്യം അറിയിച്ചു.
സുഹൃത്തിന്റെ നിർദേശപ്രകാരം പോലീസിൽ വിവരം അറിയിച്ചെങ്കിലും രണ്ട് പോലീസ് സ്റ്റേഷനുകളില്‍ വിളിച്ച് കാര്യം അറിയിച്ചെങ്കിലും അവർ കേസെടുക്കാന്‍ തയാറായില്ലെന്ന് റെയില്‍വേ പോലീസ് കമ്മീഷണര്‍ അറിയിച്ചു.
പ്രതി സ്ഥിരം കുറ്റവാളിയാണെന്നും ഇയാൾക്കെതിരെ പോക്സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് റെയില്‍വേ പോലീസ് കമ്മീഷണര്‍ കയ്സര്‍ ഖാലിദ് പറഞ്ഞു.
പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം കൗണ്‍സിലിംഗ് നല്‍കിവരികയാണ്.