ഭാര്യയുടെ മൃതദേഹവും ചുമന്ന് തെുവിലൂടെ പോയ ഒഡീഷക്കാരനായ ആ ഗൃഹനാഥന്റെ ചിത്രം ലോകത്തിന് മറക്കാനാകില്ല. ആശുപത്രിയില്‍നിന്ന് ആംബുലന്‍സ് കിട്ടാതെ ഭാര്യയുടെ മൃതദേഹവും ചുമ്മന്നു പത്തു കിലോമീറ്റര്‍ നടക്കേണ്ടിവന്ന ആദിവാസി ഗൃഹനാഥന്‍ ദാനാ മാഞ്ചിയുടെ ജീവിതം ഇപ്പോള്‍ എങ്ങനെയാണ്. ഒരുവര്‍ഷം കൊണ്ട് മാഞ്ചിയുടെ ജീവിതം മാറിയുന്നത് ഏവരെയും അമ്പരപ്പിക്കും പോലെയാണ്. രാജ്യത്തെതന്നെ ഏറ്റവും ദരിദ്ര ജില്ലകളിലൊന്നായ ഒഡീഷയിലെ കലഹന്ദിയിലെ ഭവാനിപട്‌ന ആശുപത്രിയില്‍ കഴിഞ്ഞവര്‍ഷം 24ന് രാത്രിയാണു മാഞ്ചിയുടെ ഭാര്യ അമംഗ് ദേവി (42) രോഗംമൂലം മരിച്ചത്. 60 കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്കു മൃതദേഹം കൊണ്ടുപോകാന്‍ ആശുപത്രി അധികൃതര്‍ വാഹനം വിട്ടുകൊടുക്കാന്‍ തയാറാവാതെ വന്നപ്പോഴാണ് ദാനാ മാഞ്ചി മൃതദേഹം തോളിലേറ്റി റാംപുരിലെ മേല്‍ഗാറ ഗ്രാമത്തിലേക്ക് നടക്കാന്‍ തുടങ്ങിയത്.
ഒരു പ്രാദേശിക ചാനലിന്റെ പ്രവര്‍ത്തകര്‍ ഇതിനിടെ ഈ കാഴ്ച കാണുകയും കലക്ടറെ വിവരമറിയിച്ച് ആംബുലന്‍സ് വരുത്തിക്കൊടുക്കുകയും ചെയ്തു. അപ്പോഴേക്കും മാഞ്ചിയും മകളും പത്തു കിലോമീറ്റര്‍ പിന്നിട്ടിരുന്നു. ഇതിനു പിന്നാലെ വലിയ സഹായങ്ങളാണ് മഞ്ചിയെ തേടിയെത്തിയത്. ഇപ്പോള്‍ ഒരു വര്‍ഷം പിന്നിടുമ്പോള്‍ മഞ്ചിയുടെ ജീവിതം അടിമുടി മാറിക്കഴിഞ്ഞു. ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും തേടിയെത്തിയ ധനസഹായം ഇപ്പോള്‍ 37 ലക്ഷം കവിഞ്ഞു. ഇദ്ദേഹത്തിന്റെ മക്കള്‍ ഭുവനേശ്വറിലെ ട്രൈബല്‍ സ്കൂളിലെ മിടുക്കരായ വിദ്യാര്‍ഥികളാണ്.
എന്നാല്‍ പുറംലോകം കാണുംപോലെ അത്ര സുഖകരമല്ല ആ കുടുംബത്തിലെ അവസ്ഥ. മാഞ്ചി മൂന്നാംതവണയും വിവാഹം കഴിച്ചതോടെ കുട്ടികള്‍ വീട്ടില്‍ അധികപ്പറ്റായി. പണത്തിന്റെ തിളക്കം ഉണ്ടെങ്കിലും ആ കുട്ടികള്‍ക്ക് അച്ഛന്റെ സ്‌നേഹം ലഭിക്കുന്നില്ല. രണ്ടാനമ്മ തങ്ങളെ ഗൗനിക്കുന്നു പോലുമില്ലെന്ന് ആ കുട്ടികള്‍ പറയുന്നു. വിവാഹത്തിനുശേഷം തങ്ങളെക്കാണാന്‍ അപൂര്‍വമായേ മാഞ്ചിയെത്തുന്നുള്ളൂ എന്നാണു മക്കളുടെ പരാതി. മാഞ്ചിയുടെ ഇപ്പോഴത്തെ ഭാര്യയാണ് വിലക്കാകുന്നതെന്നും അവര്‍ പരാതിപ്പെടുന്നു. ഇവര്‍ ഇപ്പോള്‍ അമ്മാവന്റെ വീട്ടില്‍നിന്നാണു പഠിക്കുന്നത്. ഇവിടം സ്വന്തം വീടുപോലെയാകില്ലല്ലോ എന്നാണു മകള്‍ പ്രമീളയുടെ ദുഖം. പണം മനുഷ്യനെ അന്ധനാക്കുമെന്ന് പറയുന്നതിന്റെ ഉത്തമ ഉദാഹരണമായി ഈ സംഭവത്തെ കാണാം.