പയ്യന്നൂര്‍(കണ്ണൂർ): പയ്യന്നൂരില്‍ കാർ വർക്ക് ഷോപ്പിൽ നിന്നും ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ച യുവാക്കൾ നാട്ടുകാരുടെ കൈച്ചൂടറിഞ്ഞു.
മാതമംഗലം,ഗോപാലന് പീടിക എന്നിവിടങ്ങളിലെ ഇരുപതും ഇരുപത്തൊന്നും വയസുള്ള രണ്ടു യുവാക്കളെയാണ് നാട്ടുകാർ നാട്ടുകാര്‍ പിടികൂടി നന്നായി പെരുമാറിയത്.
ഇന്നലെ രാത്രി പത്തോടെ വെള്ളൂര്‍ രാമന്‍കുളത്തിന് സമീപത്തെ യൂസ്ഡ് കാര്ഷോപ്പിലാണ് സംഭവം. ബൈക്കിലെത്തിയ ഇരുവരും സ്പാനര്‍ സെറ്റുകളുപയോഗിച്ച് വാഹനങ്ങളുടെ ബാറ്ററിയഴിച്ചെടുക്കുന്നത് വഴിയാത്രക്കാരുടെ ശ്രദ്ധയില്‍പെടുകയായിരുന്നു.
ഈ വിവരം പ്രദേശത്തുള്ളവരെ അറിയിച്ചതോടെ നാട്ടുകാർ സംഘടിച്ചെത്തി. ഇവരെ കണ്ട യുവാക്കൾ ഓടി രക്ഷപ്പടാൻ ശ്രമിച്ചെങ്കിലും വിഫലമായി.
തുടർന്ന് നാട്ടുകാർ അടിയുടെ പൂരമൊരുക്കുകയായിരുന്നു. ഇതോടെ “”ഇനി ഈ പണിക്കില്ലേ” എന്ന് കരഞ്ഞ് പറഞ്ഞ് നാട്ടുകാരുടെ കാലുപിടിക്കുകയായിരുന്നു. ഇവരെ പിന്നീട് പോലീസിലേൽപ്പിച്ചു.