ആലപ്പുഴ: മകളുടെ ആത്മഹത്യയുടെ പേരിൽ കാമുകന്റെ മാതാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി കുറ്റക്കാരനെന്ന് കോടതി.
ആലപ്പുഴ പുന്നപ്ര പത്താംവാർഡ് പനയ്ക്കൽ വീട്ടിൽ ഹരിദാസിനെയാണ് ആലപ്പുഴ അഡീഷണൽ ജില്ലാ കോടതി രണ്ട് ജഡ്ജ് എ. ഇജാസ് കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
2012 ഡിസംബർ 12ന് രാവിലെ പത്തോടെ പ്രതിയുടെ മകൾ കാമുകനെ വിവാഹം കഴിച്ച് ജീവിക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരുന്നു. ഇത് മാതാവ് തടഞ്ഞതിലുള്ള മനോവിഷമത്താൽ കുട്ടി ആത്മഹത്യ ചെയ്തിരുന്നു.
ഇതിലുള്ള വിരോധത്താൽ പ്രതി വടിവാളുമായി പത്മിനിയുടെ വീട്ടിലെത്തി മകനെ കാണാത്തതിനാൽ അമ്മയെ ആക്രമിക്കുകയുമായിരുന്നു.
പരിക്കേറ്റ പത്മിനി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ പി.കെ. രമേശൻ, അഡ്വ. വി.വി. ബൈജു എന്നിവർ ഹാജരായി.