കോവിഡ് കാലത്തെ പുതിയ ശീലമാണ് മാസ്ക് ധരിക്കു എന്നത്. മാസ്കില്ലാതെ പുറത്തിറങ്ങിയാൽ കനത്ത പിഴയടക്കമുള്ള ശിക്ഷകളാണുള്ളത്.
അതുകൊണ്ടുതന്നെ മാസ്ക് ജീവിതത്തിന്റെ ഒരു ഭാഗമായി കഴിഞ്ഞു. ഭക്ഷണം കഴിക്കുന്പോഴും വീട്ടിലെത്തിയാലും ചിലർ മാസ്ക് മാറ്റാൻ മറക്കും.
ഇത്തരത്തിൽ സൂര്യസ്നാനം ചെയ്യുന്നതിനിടെ മാസ്ക് മാറ്റാൻ മറന്നുപോയ യുവാവിന്റെ അവസ്ഥയാണ് ട്വിറ്ററിൽ ചിരി പടർത്തുന്നത്.
വീട്ടിലെ പൂന്തോട്ടത്തിലിരുന്നായിരുന്നു യുവാവിന്റെ സൂര്യ നമസ്കാരം. എന്നാൽ മുഖത്തെ മാസ്ക് മാറ്റാൻ കക്ഷി മറന്നുപോയി.
ഇതോടെ മാസ്ക് ധരിച്ചിരുന്ന ഭാഗത്തിന്റെ നിറവും മുഖത്തിന്റെ മറ്റു ഭാഗത്തിന്റെ നിറവും വ്യത്യസ്തമായി. മുഖത്ത് മാസ്ക് ധരിച്ചിക്കുന്നതായി തോന്നും.
സൂര്യനമസ്കാരം ചെയ്യുന്പോൾ മാസ്ക് മാറ്റാൻ മറക്കുത് എന്ന കുറുപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ 25 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ആദ്യമായല്ല ഇത്തരം സംഭവം റിപ്പോർട്ട് ചെയ്യുന്നത്. ഇത്തത്തിലുള്ള അവസ്ഥകൾ മറ്റൊാളും പോസ്റ്റ് ചെയ്തിട്ടുണ്ട്.