നടിയും ഗായികയുമായ മമ്ത മോഹൻദാസ് നിർമാണ രംഗത്തേക്ക് ചുവടുവയ്ക്കുന്നു.
മമ്തയും സുഹൃത്തും സംരംഭകനുമായ നോയൽ ബെനും ചേർന്നാണ് മമ്ത മോഹൻദാസ് പ്രൊഡക്ഷൻസ് എന്ന പുതിയ പ്രൊഡക്ഷൻ ഹൗസിനു തുടക്കം കുറിച്ചത്.
സിനിമയിൽ നിന്ന് നേടിയ അംഗീകാരങ്ങൾക്ക് ബദലായി സിനിമയ്ക്ക് വേണ്ടി തനിക്കെന്തെങ്കിലും തിരിച്ചു കൊടുക്കണം എന്ന ആഗ്രഹത്തിൽ നിന്ന് ഉടലെടുത്തതാണ് പുതിയ സംരംഭമെന്ന് മമ്ത അറിയിച്ചു.
സ്ത്രീകൾക്കും യുവാക്കൾക്കും മുൻഗണന നൽകുന്ന തങ്ങളുടെ പുതിയ പ്രോജക്ടിൽ, ലഭ്യമായ സാമൂഹ മാധ്യമങ്ങളിലൂടെയും തങ്ങളെ സമീപിക്കാൻ കഴിയുമെന്നും മമ്ത ചൂണ്ടിക്കാട്ടി.