കോയന്പത്തൂർ: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സി.ഇ.ഒ.യ്ക്കായി പോലീസ് അന്വേഷണമാരംഭിച്ചു.
ചെന്നൈ സ്വദേശി ആനന്ദ് ശർമ (49) യ്ക്കായാണ് ഉപ്പിലിപ്പാളയം സ്വദേശിയും സംരംഭകയുമായ47 കാരിയുടെ പരാതിയെ തുടർന്ന് അന്വേഷണമാരംഭിച്ചത്.
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട വിധവയായ യുവതിയും, വിഭാര്യനായ ആനന്ദ് ശർമയും പ്രണയത്തിലാവുകയും, വിവാഹ വാഗ്ദാനം നൽകി കോയന്പത്തൂരിലെ സ്വകാര്യ ഹോട്ടലിൽ വെച്ച് യുവതിയെ ആനന്ദ് ശർമ പീഡിപ്പിക്കുകയുമായിരുന്നു.
പീന്നീട് ആനന്ദ് ശർമയുടെ പെരുമാററത്തിൽ സംശയം തോന്നിയ യുവതി ഇയാളെപ്പറ്റി അന്വേഷിച്ചതിൽ ഇയാൾ തട്ടിപ്പുവീരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു.
യുവതിയുടെ പരാതിയെ തുടർന്ന് പോലീസ് പ്രതിയ്ക്കായി അന്വേഷണമാരംഭിച്ചു.