ബ്യൂണസ് ഐറിസ്: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയ്ക്ക് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്നാണ് തീരുമാനം.
എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മറഡോണയുടെ ഡോക്ടര്‍ ലിയോപോര്‍ഡ് ലൂക്ക് പറഞ്ഞു.
ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്കാനിംഗിലാണ് തലച്ചോറില്‍ രക്തംകട്ടപിടിച്ചതായി കണ്ടെത്തിയത്.
ലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് ഫുട്ബോൾ താരം ഡീഗോ മറഡോണയ്ക്ക് ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മറഡോണയുടെ ഡോക്ടർ ലിയോപോൾഡോ ലൂക്ക് പറഞ്ഞു.
നേരത്തെ ഹെപ്പറ്റൈറ്റിസ് ഉൾപ്പെടെ നിരവധി പ്രശ്നങ്ങൾ അലട്ടിയിരുന്ന ആളാണ് മറഡോണ. അടുത്തിടെയാണ് രണ്ട് ഹൃദയാഘാതങ്ങൾ അദ്ദേഹം നേരിട്ടത്.
രക്തസമ്മർദ്ദം ഉൾപ്പെടെയുള്ള ജീവിതശൈലീരോഗങ്ങളും അദ്ദേഹത്തെ അലട്ടുന്നുണ്ട്. ലഹരിമരുന്ന് ഉപയോഗിച്ചതിലൂടെയുള്ള മറ്റ് ശാരീരിക-മാനസിക പ്രശ്നങ്ങളും മറഡോണ നേരിടുന്നുണ്ട്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മറഡോണ തന്റെ അറുപതാം ജന്മദിനം ആഘോഷിച്ചത്.വിഷാദ രോഗ ലക്ഷണങ്ങളോടെയാണ് മറഡോണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.