പൊൻകുന്നം: തിരുവോണ ദിവസം യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊൻകുന്നം പോലീസ് അന്വേഷണം ആരംഭിച്ചു.
കൂരാലി-ഒട്ടയ്ക്കൽ റോഡിൽ ആനിക്കുഴിയിൽ മാനസ് ഹരിദാസി(21)നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വീടിനുള്ളിൽ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന മാനസ് കൂടുതൽ സമയവും ചെലവഴിച്ചിരുന്ന കംപ്യൂട്ടർ ഗെയിമുകൾ കളിക്കാനായിരുന്നുവെന്നും ബന്ധുക്കൾ മൊഴി നല്‍കിയിരുന്നു.
ഈ ശീലത്തെ തുടർന്ന് നേരത്തെ കൗണ്‍സിലിങ്ങിന് വിധേയനാക്കിയിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.
പിന്നീട് ചികിത്സയ്ക്ക് പോകാതായെന്നും ബന്ധുക്കൾ പറഞ്ഞു. അമ്മയും സഹോദരിയും കുടുംബവീട്ടിൽ പോയി മടങ്ങിയെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെ പരിശോധനയിൽ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.
വീട്ടുവളപ്പിലെത്തിച്ച് മൃതദേഹം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്കരിച്ചു. അച്ഛൻ: ഹരിദാസ്(ഖത്തർ). അമ്മ: ജയശ്രീ. സഹോദരി: മനസിജ.