അ​തെ ഞ​ങ്ങ​ള്‍ വേ​ര്‍​പി​രി​ഞ്ഞു, വി​വാ​ഹ​മോ​ച​നം നേ​ടി​യി​ട്ടി​ല്ല..! ഭാ​ര്യ​യും ന​ടി​യു​മാ​യ വീ​ണ നാ​യ​രു​മാ​യി വേ​ര്‍​പി​രി​ഞ്ഞു​വെ​ന്ന് ആ​ര്‍​ജെ അ​മ​ന്‍

ഭാ​ര്യ​യും ന​ടി​യു​മാ​യ വീ​ണ നാ​യ​രു​മാ​യി വേ​ര്‍​പി​രി​ഞ്ഞു​വെ​ന്ന് ആ​ര്‍​ജെ അ​മ​ന്‍. ഇ​തു​വ​രെ വി​വാ​ഹ​മോ​ച​നം നേ​ടി​യി​ല്ലെ​ന്നും സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​മ​ന്‍ വ്യ​ക്ത​മാ​ക്കി.

നി​ര​വ​ധി വാ​ര്‍​ത്ത​ക​ളും ഊ​ഹ​പോ​ഹ​ങ്ങ​ളും വ​ന്ന​തി​നാ​ലാ​ണ് ഇത്തരത്തിലൊരു എഴുത്തിലൂടെ കാര്യങ്ങൾ പ​റ​യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആർജെ അമന്‍റെ വാക്കുകൾ

ക​ഴി​ഞ്ഞ അ​ധ്യാ​യം വാ​യി​ച്ചു​കൊ​ണ്ടി​രു​ന്നാ​ല്‍ പു​തി​യ അ​ധ്യാ​യം തു​ട​ങ്ങു​വാ​ന്‍ സാ​ധി​ക്കി​ല്ല.

എ​ന്‍റെ വി​വാ​ഹ​മോ​ച​നം സം​ബ​ന്ധി​ച്ച് ഒ​രു​പാ​ട് ഊ​ഹ​പോ​ഹ​ങ്ങ​ള്‍ വ​ന്നി​രു​ന്നു. കെ​ട്ടു​ക​ഥ​ക​ള്‍ ഉ​ണ്ടാ​ക്കു​ന്ന​തി​ലും നല്ലത് ഞാ​ന്‍ ത​ന്നെ അ​ത് പ​റ​യു​ന്ന​താ​കും എ​ന്ന് തോ​ന്നി.

അ​തെ ഞ​ങ്ങ​ള്‍ വേ​ര്‍​പി​രി​ഞ്ഞു. എ​ന്നാ​ല്‍ ഞ​ങ്ങ​ളു​ടെ മ​ക​നെ ആ​ലോ​ചി​ച്ച് വി​വാ​ഹ​മോ​ച​നം നേ​ടി​യി​ട്ടി​ല്ല.

എ​ന്നാ​ല്‍ ഒ​രു അ​ച്ഛ​ന്‍ എ​ന്ന ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളി​ല്‍ നി​ന്നും ഒ​ളി​ച്ചോ​ടി​ല്ല ഞാ​ന്‍. എ​ന്‍റെ മ​ക​ന് വേ​ണ്ടി എ​ന്നും ഞാ​ന്‍ അ​വ​നൊ​പ്പം ഉ​ണ്ടാ​കും.

ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ക എ​ന്ന​ത് അ​ത്ര എ​ളു​പ്പ​മ​ല്ല. ജീ​വി​തം ചി​ല​പ്പോ​ള്‍ ക​ഠി​ന​മാ​കും. നാം ​അ​തി​നെ നേ​രി​ട​ണം.

സാ​ഹ​ച​ര്യം മ​നസിലാ​ക്കി മു​ന്നോ​ട്ട് പോ​കാ​നു​ള്ള പി​ന്തു​ണ എ​നി​ക്ക് എ​ല്ലാ​വ​രു​ടെ​യും ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കു​മെ​ന്ന് ക​രു​തു​ന്നു.- ആ​ര്‍​ജെ അ​മ​ന്‍</i>

Related posts

Leave a Comment