മദ്യപിച്ച് വീട്ടിലെത്തിയ ശേഷം വീട്ടുകാരുമായി വഴക്കിട്ട യുവാവ് സ്വന്തം വീട് തീവച്ച് നശിപ്പിച്ചു.
ശൂരനാട് തെക്ക് പതാരം മുരളിയാണ് സ്വന്തം വീട് കത്തിച്ചത്. ഭാര്യയും മൂന്ന് മക്കളും സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നു ഇവര്‍ പുറത്തിറങ്ങിയതുകൊണ്ട് രക്ഷപ്പെട്ടു.
സംഭവശേഷം മുങ്ങിയ മുരളിയ്ക്ക് വേണ്ടി ശാസ്താംകോട്ട പോലീസ് അന്വേഷണം ആരംഭിച്ചു.
സ്ഥിരമായി വീട്ടില്‍ മദ്യപിച്ചെത്തി വഴക്കുണ്ടാക്കാറുളള മുരളി ഇന്നും വീട്ടുകാരോട് വഴക്കുണ്ടാക്കി. തുടര്‍ന്ന് ഓലമേഞ്ഞ വീട്ടില്‍ തീ കൊളുത്തിയ ശേഷം ഒളിവില്‍ പോയി.
വീട്ടില്‍ ഗ്യാസ് സിലിണ്ടറടക്കം ഉണ്ടായിരുന്നു. സംഭവമറിഞ്ഞ് പോലീസും അഗ്നിരക്ഷാ സേനയുമെത്തി ഇവയെല്ലാം എടുത്തു മാറ്റി തീ കെടുത്തി.
തീ ആളിപടരാതിരിക്കാന് വൈദ്യുത ലൈനും ഓഫാക്കിയിരുന്നു.