മ​ണ്ഡ​ല കാ​ലം;  അ‍​യ്യ​പ്പ​ഭ​ക്ത​ർ​ക്കു വി​മാ​ന​ത്തി​ൽ ” നെയ് തേങ്ങ കൊ​ണ്ടു​വ​രാം; ഇ​ള​വ​നു​വ​ദി​ച്ച്  ബി​സി​എ​എ​സ്


ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്കു വി​മാ​ന​ത്തി​ൽ നാ​ളി​കേ​രം കൊ​ണ്ടു​പോ​കാ​ൻ അ​നു​മ​തി. ബ്യൂ​റോ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ സെ​ക്യൂ​രി​റ്റി (ബി​സി​എ​എ​സ്) അ​ടു​ത്ത​വ​ർ​ഷം ജ​നു​വ​രി 20 വ​രെ ഇ​ള​വ് അ​നു​വ​ദി​ച്ച് ഉ​ത്ത​വ​ര​വി​റ​ക്കി. സി​വി​ൽ ഏ​വി​യേ​ഷ​ൻ മ​ന്ത്രി കെ. ​രാം​മോ​ഹ​ൻ നാ​യി​ഡു​വാ​ണ് എ​ക്‌​സി​ൽ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ളാ​ൽ കാ​ബി​ൻ ബാ​ഗേ​ജി​ൽ നാ​ളി​കേ​രം കൊ​ണ്ടു​പോ​കു​ന്ന​തു നി​രോ​ധി​ച്ചി​രു​ന്നു. മ​ണ്ഡ​ല​കാ​ല​ത്തു ഭ​ക്ത​രു​ടെ യാ​ത്ര സു​ഗ​മ​മാ​ക്കു​ന്ന​തി​നു​വേ​ണ്ടി​യാ​ണു പു​തി​യ ഇ​ള​വു​ക​ൾ. നെ​യ്ത്തേ​ങ്ങ‌ ഇ​നി​മു​ത​ൽ വി​മാ​ന​കാ​ബി​നി​ൽ സൂ​ക്ഷി​ക്കാം.

‌എ​ക്സ്-​റേ സ്ക്രീ​നിം​ഗ്, എ​ക്‌​സ്‌​പ്ലോ​സീ​വ് ട്രേ​സ് ഡി​റ്റ​ക്ട​ർ (ഇ​ടി​ഡി) ടെ​സ്റ്റിം​ഗ്, ഫി​സി​ക്ക​ൽ ഇ​ൻ​സ്പെ​ക്ഷ​ൻ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള സ​മ​ഗ്ര​മാ​യ സു​ര​ക്ഷാ​പ​രി​ശോ​ധ​ന​ക​ൾ​ക്കു ശേ​ഷ​മേ അ​യ്യ​പ്പ​ഭ​ക്ത​രെ നെ​യ്ത്തേ​ങ്ങ കൊ​ണ്ടു​വ​രാ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളു.

ഇ​രു​മു​ടി​ക്കെ​ട്ടി​ലെ തേ​ങ്ങ കാ​ബി​ൻ ബാ​ഗേ​ജി​ൽ അ​നു​വ​ദ​നീ​യ​മാ​ണെ​ങ്കി​ലും മ​റ്റെ​ല്ലാ സു​ര​ക്ഷാ പ്രോ​ട്ടോ​ക്കോ​ളു​ക​ളും ക​ർ​ശ​ന​മാ​യി പാ​ലി​ക്കു​ന്നു​ണ്ടെ​ന്നും കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു.

Related posts

Leave a Comment