മ​ന്ഥാ​ന​യു​ടെ പോ​രാ​ട്ടം ഫ​ലം​ക​ണ്ടി​ല്ല; കി​വീ​സ് വ​നി​ത​ക​ൾ ഇ​ന്ത്യ​യെ തൂ​ത്തു​വാ​രി

ഹാ​മി​ൽ​ട്ട​ണ്‍: ഏ​ക​ദി​ന പ​ര​ന്പ​ര​യി​ലെ തോ​ൽ​വി​ക്ക് ട്വ​ന്‍റി 20 ക്രി​ക്ക​റ്റി​ൽ ന്യൂ​സി​ല​ൻ​ഡ് വ​നി​ത​ക​ൾ ഇ​ന്ത്യ​യോ​ടു പ​ക​രം വീ​ട്ടി. അ​വ​സാ​ന ഓ​വ​റി​ലേ​ക്കു നീ​ണ്ട മ​ത്സ​ര​ത്തി​ൽ ര​ണ്ടു റ​ണ്‍​സി​നാ​ണ് ന്യൂ​സി​ല​ൻ​ഡ് ഇ​ന്ത്യ​യു​ടെ പെ​ണ്‍​പ​ട​യെ ത​ക​ർ​ത്ത​ത്. ഇ​തോ​ടെ, മൂ​ന്നു മ​ൽ​സ​ര പ​ര​ന്പ​ര ന്യൂ​സി​ല​ൻ​ഡ് തൂ​ത്തു​വാ​രി.

ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത കി​വീ​സ് വ​നി​ത​ക​ൾ നി​ശ്ചി​ത ഓ​വ​റി​ൽ ഏ​ഴ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 161 റ​ണ്‍​സെ​ടു​ത്തു. ഇ​ന്ത്യ​യു​ടെ മ​റു​പ​ടി 20 ഓ​വ​റി​ൽ നാ​ലി​ന് 159 റ​ണ്‍​സി​ൽ ഒ​തു​ങ്ങി. അ​വ​സാ​ന ഓ​വ​റി​ൽ ജ​യി​ക്കാ​ൻ ആ​വ​ശ്യ​മാ​യി​രു​ന്ന 16 റ​ണ്‍​സി​ന് ര​ണ്ടു റ​ണ്‍​സ് പി​ന്നി​ൽ ഇ​ന്ത്യ ഇ​ന്നിം​ഗ്സ് അ​വ​സാ​നി​പ്പി​ച്ചു.

86 റ​ണ്‍​സു​മാ​യി സ്മൃ​തി മ​ന്ഥാ​ന ഇ​ന്ത്യ​ൻ നി​ര​യി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. 62 പ​ന്തി​ൽ 12 ബൗ​ണ്ട​റി​യും ഒ​രു സി​ക്സും അ​ട​ക്ക​മാ​യി​രു​ന്നു മ​ന്ഥാ​ന​യു​ടെ ഇ​ന്നിം​ഗ്സ്. മ​ന്ഥാ​ന​യു​ടെ പു​റ​ത്താ​ക​ൽ ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സി​ൽ നി​ർ​ണാ​യ​ക​മാ​യി. മി​താ​ലി രാ​ജ് (24), ദീ​പ്തി ശ​ർ​മ (21) എ​ന്നി​വ​ർ പു​റ​ത്താ​കാ​തെ​നി​ന്നു.

കി​വീ​സി​നാ​യി ഓ​പ്പ​ണ​ർ സോ​ഫീ ഡി​വൈ​ൻ 52 പ​ന്തി​ൽ 72 റ​ണ്‍​സ് നേ​ടി. ഇ​തി​നു പു​റ​മേ ബൗ​ളിം​ഗി​ൽ ര​ണ്ടു വി​ക്ക​റ്റും ഡി​വൈ​ൻ നേ​ടി.

Related posts