ഇപ്പോഹ്(മലേഷ്യ): സുല്‍ത്താന്‍ അസ്ലന് ഷാ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ, ജപ്പാനെതിരേ കഷ്ടിച്ചു രക്ഷപ്പെട്ടു. മന്ദീപ് സിംഗിന്റെ ഹാട്രിക് മികവില്‍ 4-3നായിരുന്നു ഇന്ത്യയുടെ വിജയം.45, 51, 58 മിനിറ്റുകളിലായിരുന്നു മന്ദീപിന്റെ ഗോളുകള്‍. മൂന്നാം ക്വാര്‍ട്ടറില്‍ ആദ്യ അഞ്ചു മിനിറ്റിനുള്ളിലാണ് ജപ്പാന്റെ രണ്ടു ഗോളുകള്‍ പിറന്നത്.
ഹെയ്ത യോഷിഹാരയും ഗെന്‍കി മിതാനിയുമാണ് ജപ്പാന്റെ സ്കോറര്‍മാര്‍. എട്ടാം മിനിറ്റില്‍ ആകാശ് ചിക്തെയിലൂടെ ഇന്ത്യയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍, 13-ാം മിനിറ്റില്‍ കസുമ മറാറ്റയിലൂടെ ജപ്പാന് സമനില ഗോള്‍ നേടി. ബ്രിട്ടന്- ഓസ്ട്രേലിയ മത്സരത്തിനു ശേഷമേ ഇന്ത്യ ഫൈനലിലെത്തുമോ എന്ന കാര്യത്തില്‍ തീരുമാനമാകൂ.