ഒരിടവേളയ്ക്കുശേഷം യുവനടന് ആസിഫ് അലി വ്യത്യസ്ത ഗെറ്റപ്പുകളിലെത്തുന്ന മന്ദാരം വെള്ളിയാഴ്ച തിയറ്ററുകളിലെത്തുകയാണ്. ചിത്രം റിലീസ് ചെയ്യുമ്പോള്‍ മന്ദാരം കാണാന്‍ തയാറെടുക്കുന്നവര്‍ക്കായി വ്യത്യസ്തമായ മത്സരവുമായി എത്തിയിരിക്കുകയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍.
സിനിമയിലെ ആസിഫ് അലിയുടെ ഗെറ്റപ്പിന് സമാനമായ കട്ടത്താടി ഉള്ളവര്‍ക്കാണ് അവസരം. മന്ദാരത്തിലെ ആസിഫ് അലിയുടെ ലുക്കിനോട് ചേര്‍ന്നതാണ് നിങ്ങളുടെ ലുക്ക് എങ്കില്‍ മന്ദാരത്തിന്റെ ഫ്രീ ടിക്കറ്റും തകര്‍പ്പന്‍ സമ്മാനങ്ങളും നിങ്ങളെ തേടി എത്തും.
[email protected] എന്ന മെയില്‍ ഐഡിയിലോ 8129052223 എന്ന വാട്ട്സാപ്പ് നമ്പറിലോ ആണ് ഫോട്ടോ അയക്കേണ്ടത്. നവാഗതനായ വിജേഷ് വിജയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മന്ദാരം. പ്രണയം നായകന്റെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളും അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രതയും പറയുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എം സജാസ് ആണ്.
നവാഗതരായ മാജിക് മൗണ്ടൈന്‍ സിനിമാസിന്റെ ബാനറില്‍ മോനിഷാ രാജീവ് ടിനു തോമസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രണ്ടു നായികമാരുള്ള ചിത്രത്തില്‍ അനാര്‍ക്കലി മരയ്ക്കാര്‍, ജേക്കബ് ഗ്രിഗോറി, അര്ജുന് അശോകന്, ഭഗത് മാനുവല്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.