ലോകത്തിന്റെ ശ്രദ്ധ മുഴുവൻ ബ്രിട്ടീഷ് കിരീടാവകാശി ഹാരി രാജകുമാരനിലേക്കും മേഗൻ മാർക്കിളിലേക്കും തിരിഞ്ഞിരിക്കുന്നു. പ്രൗഢഗംഭീരമായ വിവാഹം നാളെയാണ്. ആഘോഷങ്ങൾ ബ്രിട്ടനിൽ തുടങ്ങിക്കഴിഞ്ഞു.
ഒപ്പം ഒരുപിടി കൗതുകകരമായ ചടങ്ങുകളും. ബ്രിട്ടീഷുകാരിയായ ലാറ മാസൺ തയാറാക്കിയ കേക്ക് ആണ് രാജകീയ വിവാഹനത്തിനൊപ്പം ശ്രദ്ധനേടിയിരിക്കുന്നത്. ഹാരി രാജകുമാരന്റെയും മേഗന്റെയും പൂർണവലുപ്പത്തിലുള്ളതാണ് ഈ കേക്ക്.
കേക്ക് നിർമാണം യുകെ ആസ്ഥാനമായുള്ള കസ്റ്റമർ സർവീസ് സ്ഥാപനത്തിലെ ജീവനക്കാരിയായ ലാറയുടെ ഹോബിയാണ്. ആറു വർഷമായി കേക്ക് നിർമാണത്തിൽ പുതുമകൾ പരീക്ഷിക്കുന്ന ലാറ തയാറായിക്കിയ ഈ രാജകീയ കേക്കിന്റെ വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
കേക്കിനുള്ള ചേരുവകൾ തയാറാക്കിയതു മുതൽ ഹാരിയുടെയും മേഗന്റെയും രൂപത്തിലെത്തുന്നതു വരെയുള്ള വിശദമായ വീഡിയോയാണ് ലാറ പുറത്തുവിട്ടത്.
വിവാഹനിശ്ചയം കഴിഞ്ഞ് ആദ്യമായി ഹാരിയും മേഗനും ഒരുമിച്ച് പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട ചിത്രമാണ് കേക്ക് നിർമിക്കാൻ ലാറ തെരഞ്ഞെടുത്തത്. 300 മുട്ട, 15 കിലോഗ്രാം നെയ്യ്, 15 കിലോഗ്രാം ധാന്യപ്പൊടി… അങ്ങനെ നീളുന്നു കേക്ക് നിർമിക്കാൻ വേണ്ടിവന്ന ചേരുവകൾ.
പ്രത്യേകം തയാക്കിയ ഫ്രെയിമിൽ വാനില ബട്ടർക്രീം ചേർക്ക് കേക്ക് അടുക്കിയശേഷം 50 കിലോഗ്രാമോളം ഐസിംഗ് ഉപയോഗിച്ച് നവദന്പതികളുടെ രൂപം മെനഞ്ഞെടുത്തു. 250 മണിക്കൂർ സമയമെടുത്തായിരുന്നു ഈ കേക്ക് നിർമാണം.