സുഹൃത്തിന്റെ കാലിൽ നിന്ന് പാമ്പിനെ അഴിക്കാൻ ശ്രമിക്കുന്നതിനിടെ വയോധികൻ കടിയേറ്റ് മരിച്ചു. ശനിയാഴ്ച ഓഓസ്ട്രേലിയയിലെ സെൻട്രൽ ക്വീൻസ്ലാന്റിലെ കൗമല സ്റ്റേറ്റ് സ്കൂൾ 100-ാം വാർഷികാഘോഷത്തിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം.
തന്റെ സുഹൃത്തിന്റെ കണങ്കാലിന് ചുറ്റും പാമ്പിനെ ചുറ്റിയത് കണ്ടതിനെ തുടർന്ന് അതിനെ നീക്കം ചെയ്യാൻ ശ്രമിച്ചെപ്പോഴാണ് പലതവണ കടിയേറ്റത്. പിന്നാലെ അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു.
കടിയേറ്റതിന് പിന്നാലെ അയാൾ കുഴഞ്ഞുവീണപ്പോൾ സമീപത്തുണ്ടായിരുന്നവർ ഉടൻ തന്നെ പ്രഥമ ശുശ്രൂഷ നൽകിയെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. എന്നാൽ പാമ്പ് കാലിൽ ചുറ്റിയ സുഹൃത്തിനെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്.
ഏത് തരത്തിലുള്ള പാമ്പാണ് കടിച്ചതെന്ന് അറിയില്ലെങ്കിലും ലക്ഷണങ്ങൾ കിഴക്കൻ ബ്രൗൺ പാമ്പിനെയാണ് സൂചിപ്പിക്കുന്നതെന്ന് ഡോക്ടർ ബെർട്ടെൻഷോ പറഞ്ഞു.
ഇതിന്റെ വിഷത്തിൽ ശക്തമായ ന്യൂറോടോക്സിൻ അടങ്ങിയിട്ടുണ്ട്. കടിയേറ്റാൽ ഉടൻ തന്നെ ഹൃദയം, ശ്വാസകോശം, ഡയഫ്രം എന്നിവയിലെ ഞരമ്പുകളെ ക്രമേണ തളർത്തുകയും ഒടുവിൽ ശ്വാസംമുട്ടലിന് കാരണമാവുകയും ചെയ്യുന്നു.
ഓസ്ട്രേലിയയിൽ പാമ്പുകടിയേൽക്കുന്ന സംഭവങ്ങൾ താരതമ്യേന സാധാരണമാണ്. പ്രതിവർഷം ഏകദേശം 3000 പാമ്പുകടികൾ സംഭവിക്കുന്നു, എന്നാൽ മാരകമായ സംഭവങ്ങൾ അപൂർവമാണ്. ക്വീൻസ്ലാൻഡിൽ ഏകദേശം 78 ഇനം വിഷപ്പാമ്പുകൾ ഉണ്ട്. എന്നിരുന്നാലും 12 എണ്ണം മാത്രമേ അപകടസാധ്യതയുള്ളവ എന്ന് ക്വീൻസ്ലാൻഡ് സർക്കാർ കണക്കാക്കുന്നു.