മിനിലോറിയിൽനിന്നും മുതലാളിയുടെ പണവുമായി ആസാം സ്വദേശികൾ നാടുവിട്ടു; ഒരു മാസത്തിന് ശേഷം തിരികെയെത്തിയ പ്രതികളെ കൈയോടെ പൊക്കി പോലീസ്; കാലടിയിൽ നടന്ന സം‌ഭവം ഇങ്ങനെ…

കാ​ല​ടി: മി​നി ലോ​റി​യി​ൽ​നി​ന്നു പ​ണം ക​വ​ർ​ന്ന കേ​സി​ൽ പ്ര​തി പി​ടി​യി​ലാ​യ ആ​സാം സ്വ​ദേ​ശി​യെ പെ​രു​ന്പാ​വൂ​ർ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു. മ​ണ്ഡു പു​ക​ൻ (33) ആ​ണ് കാ​ല​ടി പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. മ​റ്റൊ​രു പ്ര​തി​യാ​യ തി​ൻ​ക​ണ്ഡ​റി​നെ പോ​ലീ​സ് തി​ര​യു​ന്നു. ക​ഴി​ഞ്ഞ ജൂ​ണ്‍ മൂ​ന്നി​ന് രാ​ത്രി​യി​ലാ​ണ് പ​ണം ക​വ​ർ​ന്ന​ത്.

കോ​ട​നാ​ട്, ചെ​ട്ടി​ന​ട​യി​ലു​ള്ള ചി​റ്റോ​പ്പ​റ​ന്പ​ൻ സി​ജോ​യു​ടെ മി​നി ലോ​റി​യു​ടെ ഡാ​ഷ് ബോ​ർ​ഡി​ൽ​നി​ന്നാ​ണ് ഒ​ന്ന​ര ല​ക്ഷം രൂ​പ പ്ര​തി​ക​ൾ ക​വ​ർ​ന്ന​ത്. സി​ജോ കോ​ഴി​ക്ക​ച്ച​വ​ടം ന​ട​ത്തു​ന്ന​തി​നാ​യി വാ​ങ്ങി​യ മി​നി ലോ​റി​യി​ലെ ജോ​ലി​ക്കാ​രാ​ണ് ആ​സാം സ്വ​ദേ​ശി​ക​ളാ​യ പ്ര​തി​ക​ൾ. ആ​ലു​വ, പ​റ​വൂ​ർ, വ​രാ​പ്പു​ഴ ഭാ​ഗ​ങ്ങ​ളി​ൽ കോ​ഴി​ക്ക​ട​ക​ളി​ൽ കോ​ഴി​ക​ളെ ഇ​റ​ക്കി​യ​ശേ​ഷം ല​ഭി​ച്ച പ​ണം ഡാ​ഷ് ബോ​ർ​ഡി​ൽ വ​ച്ചു സി​ജോ പൂ​ട്ടി​യി​രു​ന്നു.

കോ​ഴി​ക​ളെ ഇ​റ​ക്കി തി​രി​ച്ചു​വ​രു​ന്ന വ​ഴി​യി​ൽ നീ​ലീ​ശ്വ​രം ജം​ഗ്ഷ​നി​ലെ ക​ട​യ്ക്കു സ​മീ​പം ലോ​റി പാ​ർ​ക്ക് ചെ​യ്ത് ചാ​യ കു​ടി​ക്കാ​ൻ സി​ജോ പോ​യ സ​മ​യം ഒ​ന്നാം പ്ര​തി​യാ​യ മ​ണ്ഡു​പു​ക​ൻ വ​ണ്ടി​യു​ടെ ഡാ​ഷ് ബോ​ർ​ഡ് കു​ത്തി​ത്തു​റ​ന്നു പ​ണം ക​വ​ർ​ന്നു. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന ര​ണ്ടാം പ്ര​തി തി​ൻ​ക​ണ്ഡ​റി​നെ ഫോ​ണി​ൽ വി​ളി​ച്ച് ഇ​രു​വ​രും ചേ​ർ​ന്ന് പ​ണ​വു​മാ​യി ര​ക്ഷ​പ്പെ​ട്ടു.

മൊ​ബൈ​ൽ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ചെ​യ്ത് നാ​ട്ടി​ലേ​ക്ക് ക​ട​ന്ന പ്ര​തി​ക​ൾ തി​രി​ച്ചു കേ​ര​ള​ത്തി​ലെ​ത്തി. ഇ​തി​നി​ട​യി​ൽ ഒ​ന്നാം പ്ര​തി​യു​ടെ ഫോ​ൺ ഓ​ണ്‍ ചെ​യ്ത​തോ​ടെ പോ​ലീ​സി​ലെ സൈ​ബ​ർ​സെ​ൽ മു​ഖേ​ന ലോ​ക്കേ​ഷ​ൻ മ​ന​സി​ലാ​ക്കി പൊ​യ​ക്കാ​ട്ടു​ശേ​രി​യി​ൽ​നി​ന്നു പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. കാ​ല​ടി സി​ഐ ടി.​ആ​ർ. സ​ന്തോ​ഷ്കു​മാ​ർ, എ​സ്ഐ റി​ൻ​സ് എം. ​തോ​മ​സ്, എ​എ​സ്ഐ സു​രേ​ഷ്, രാ​ജേ​ന്ദ്ര​ൻ, ഷി​ജു എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts