പുത്തൂർ: വയനാട്ടിൽ നിന്നെത്തിച്ച് സുവോളജിക്കൽ പാർക്കിൽ നിരീക്ഷണത്തിൽ കഴിയുന്ന നരഭോജി കടുവയെ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും. ഇന്നുച്ചയ്ക്ക് രണ്ടിനാണ് ശസ്ത്രക്രിയ . ട്രീറ്റ്മെന്റ് പ്രോട്ടോകോൾ സംബന്ധിച്ച് തീരുമാനമായി. മണ്ണുത്തി വെറ്ററിനറി സർവകലശാല സർജറി വിഭാഗം തലവൻ ഡോ. ശ്യാം വേണു ഗോപാലന്റെ നേത്യത്വത്തിലാണ് ശസ്ത്രക്രിയ നടക്കുക.
ശസ്ത്രക്രിയയ്ക്കായി കടുവയെ മയക്കുന്നതിനുള്ള ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി ലഭിച്ചിട്ടുണ്ട്. കടുവയുടെ മുഖത്തിനും കാലുകൾക്കും ആഴത്തിൽ മുറിവേറ്റതിനാലാണ് ശസ്ത്രക്രിയ നടത്തുന്നത്.
അതേസമയം 13 വയസുള്ള കടുവയുടെ പ്രായാധിക്യം വെല്ലുവിളിയാണ്. കടുവ 24 മണിക്കൂറും സുവോളജിക്കൽ പാർക്കിലെ ജീവനക്കാരുടെ നിരീക്ഷണത്തിലാണ്. ചൊവ്വാഴ്ച രാവിലെയാണ് നരഭോജി കടുവയെ സുവോളജിക്കൽ പാർക്കിൽ എത്തിച്ചത്.