ന്യൂഡല്ഹി: ഇന്ത്യ–ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിനുള്ള ടീമില് മനീഷ് പാണ്ഡെയെ ഉള്പ്പെടുത്തി. പരിക്കേറ്റ ബാറ്റസ്മാന് അജിങ്ക്യ രഹാനെയ്ക്കു പകരമാണ് പാണ്ഡെയെ ടീമില് ഉള്പ്പെടുത്തിയത്. പേസര് ഷര്ദൂല് താക്കൂറിനെയും ടീമില് ഉള്പ്പെടുത്തിയിട്ടുണ്ട്. അതേസമയം, പരിക്കേറ്റ വൃദ്ധിമാന് സാഹയ്ക്കു പകരം കഴിഞ്ഞ മത്സരത്തില് കളിച്ച വിക്കറ്റ് കീപ്പര് ബാറ്റസ്മാന് പാര്ഥിവ് പട്ടേലിനെ ടീമില് നിലനിര്ത്തി.
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ്; മനീഷ് പാണ്ഡെ ടീമില്
