മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം മനീഷ് പാണ്ഡെ വിവാഹിതനാകുന്നു. തമിഴ് ചലച്ചിത്ര താരം ആശ്രിത ഷെട്ടിയാണു വധു. ഡിസംബർ രണ്ടിനു മുംബൈയിലാകും വിവാഹമെന്നാണു റിപ്പോർട്ട്.
നിലവിൽ വിജയ് ഹസാരെ ട്രോഫിയിൽ കർണാടകയുടെ നായകനാണു മുപ്പതുകാരനായ മനീഷ് പാണ്ഡെ. 2015 ജൂലൈ 14-ന് ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച പാണ്ഡെ 23 ഏകദിനങ്ങളും 31 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.
മുംബൈ സ്വദേശിനിയായ ആശ്രിത ഷെട്ടി, മോഡൽ കൂടിയാണ്. ഒരു കന്നിയും മൂന്നു കളവാണികളും, ഉദയം എൻഎച്ച്4 എന്നീ തമിഴ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. തുളു ഭാഷയിലിറങ്ങിയ തെല്ലികേട ബൊല്ലിയാണ് ആശ്രിതയുടെ ആദ്യ സിനിമ. നാൻ താൻ ശിവയാണ് റിലീസ് ചെയ്യാനുള്ള ചിത്രം.