സഞ്ജയ് ദത്തിന്‍റെ ജീവിതം സിനിമയാകുന്നു! നര്‍ഗീസ് ആകാന്‍ മനീഷ

Manisha_nargis

സഞ്ജയ് ദത്തിന്‍റെ ജീവിതം സിനിമയാകുന്‌പോള്‍ നര്‍ഗീസ് ആയെത്തുന്നത് മനീഷാ കൊയ്രാള. ബോംബെ, ദില്‍സെ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരം ചില ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് കുറച്ചുകാലം സിനിമയില്‍ നിന്നു വിട്ടു നിന്നിരുന്നു. രണ്ടാം വരവിനായി ഒരു മികച്ച ചിത്രം കാത്തിരിക്കെയാണ് മനീഷയെത്തേടി നര്‍ഗീസ് എത്തിയത്.

മെഹ്ബൂബ, കൗഫ് എന്നീ സിനിമകളില്‍ ജോഡിയായി അഭിനയിച്ച മനീഷയും സഞ്ജയും ചിത്രത്തില്‍ അമ്മയും മകനുമായാണ് എത്തുന്നത് എന്ന കാര്യം ഇപ്പോള്‍ തന്നെ ശ്രദ്ധേയമായിരിക്കുകയാണ്.
രാജ്കുമാര്‍ ഹിരാനി സംവിധാനം ചെയ്യുന്ന സിനിമയില്‍ സഞ്ജയ് ദത്താകുന്നത് റണ്‍ബീര്‍ കപൂറാണ്. സഞ്ജയാകാനുള്ള വര്‍ക്കൗട്ടിലാണ് റണ്‍ബീറിപ്പോള്‍. ഇതിനായി താരം കൂട്ടിയത് 13 കിലോയാണ്. സോനം കപൂര്‍, ദിയാ മിര്‍സ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.

Related posts