പ്രായം ഇത്രയൊക്കെ ആയില്ലേ, ഇനി എന്തോന്ന് ഗ്ലാമർ വേഷമെന്ന് കരുതിയിരിക്കുന്ന നടിമാർക്ക് മനീഷ കൊയ്രാള പ്രചോദനമാകുകയാണ്. 48-ാം വയസിൽ സ്വിം സ്യൂട്ടിലെത്തുകയാണ് മനീഷ. ലസ്റ്റ് സ്റ്റോറീസ് എന്ന ചിത്രത്തിന് വേണ്ടിയാണ് മനീഷ സ്വിം സ്യൂട്ടണിഞ്ഞത്.
മധ്യവയസിൽ കുറച്ചു കൂടി സ്വാതന്ത്ര്യം കിട്ടുമെന്നും പഴയ പോലെ ഗ്ലാമറസ് വേഷത്തിലെത്താൻ മടിയില്ലെന്നുമാണ് നടിയുടെ പക്ഷം. ചെറുപ്പകാലത്ത് സ്വിം സ്യൂട്ടണിഞ്ഞ് അഭിനയിക്കാത്ത താൻ എന്തിന് ഇപ്പോൾ അത് ധരിച്ച് അഭിനയിക്കണമെന്ന് സംവിധായകനോട് ചോദിച്ചു.
ഇതുവരെ അത്തരത്തിൽ ഒരു വേഷത്തിൽ പ്രേക്ഷകർ മനീഷയെ കണ്ടിട്ടില്ലല്ലോ, അതു കൊണ്ടാണ് ഇങ്ങനെ ഒരു വേഷത്തിലെത്തണമെന്ന് ആഗ്രഹിക്കു ന്നതെന്ന് സംവിധായകൻ പറഞ്ഞത്. ആസ്വദിച്ച് തന്നെയാണ് ഈ വേഷം ചെയ്തതെന്നും ചിത്രം തിയറ്ററിലെത്താൻ കാത്തിരിക്കുകയാണെന്നും മനീഷ പറഞ്ഞു.