
എ.കെ. ശശീന്ദ്രൻ ഉൾപ്പെട്ട ഫോണ് സംഭാഷണത്തിന്റെ എഡിറ്റ് ചെയ്യാത്ത ഓഡിയോ ടേപ്പ് നൽകാൻ ഇവർക്കു കഴിഞ്ഞില്ലെന്നും പ്രധാന തെളിവായ ടേപ്പ് കണ്ടെടുക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഇവർക്കു ജാമ്യം നൽകാനാവില്ലെന്നും വ്യക്തമാക്കിയാണു ജാമ്യാപേക്ഷകൾ തള്ളിയത്. എന്നാൽ കേസിലെ മറ്റുപ്രതികൾക്കു ജാമ്യം അനുവദിച്ചിരുന്നു. ഈ സാഹചര്യത്തിലാണു വീണ്ടും ജാമ്യാപേക്ഷ നൽകിയത്. ഹർജികൾ വെള്ളിയാഴ്ച പരിഗണിക്കും.