മംഗലംഡാം: മംഗലംഡാമിന്റെ ഷട്ടറുകൾ തുറന്നു; മംഗലം പുഴയോരങ്ങളിലുള്ളവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു. ഡാമിന്റെ വൃഷ്ടി പ്രദേശത്തും മലയോരങ്ങളിലും വനത്തിലും ശക്തമായ മഴ തുടരുന്നുണ്ട്. ഡാമിലേക്കുള്ള പ്രധാന നീരൊഴുക്കായ കടപ്പാറ തോട് നിറഞ്ഞു് ഒഴുകുന്ന സ്ഥിതിയാണ്. ഓടം തോട്, ചൂരുപ്പാറ ഭാഗത്തു നിന്നും നല്ല നീരൊഴുക്കുണ്ട്. ഡാമിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായി കഴിഞ്ഞ വർഷം ജൂണ്‍ 14ന് വെള്ളം നിറഞ്ഞു ഡാം തുറന്നിരുന്നു.
മംഗലംഡാം: ആദ്യ മുന്നറിയിപ്പ് നല്കി; പുഴയോരങ്ങളിലുള്ളവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ
