വടക്കഞ്ചേരി : മംഗലംഡാമില്‍ നിന്നും കനാല്‍ വഴി രണ്ടാം വിള നെല്‍കൃഷിക്കായി തുറന്ന് വിടുന്ന വെള്ളം പലയിടത്തും പാഴായി പോകുന്നതായി പരാതി. ഡാമിന്റെ അണക്കെട്ട് പ്രദേശങ്ങളില്‍ വലിയ ഓവ് വന്നതോടെ തരിശായി കിടക്കുന്ന സ്ഥലങ്ങളിലും പറമ്പുകളിലും വെള്ളം കെട്ടിനിന്ന് പാഴാകുന്നു.
ഡാം നിര്‍മ്മിക്കുമ്പോള്‍ ഉണ്ടായിരുന്ന അണക്കെട്ട് പ്രദേശത്തിന്റെ 40 ശതമാനം നെല്‍കൃഷിയും ഇല്ലാതായെന്നാണ് കണക്ക്. എന്നാല്‍ കൃഷി ഇല്ലാത്ത ഇവിടേക്ക് ഇപ്പോഴും കനാല്‍ വഴി വെള്ളം എത്തുന്നുണ്ട്. പറമ്പുകളും തോട്ടങ്ങളും നനയ്ക്കാനാണ് കനാല്‍ വെള്ളം ഉപയോഗിക്കുന്നത്.
കനാലിന്റെ പരിശോധന നടത്താന്‍ സംവിധാനമില്ലാത്തതിനാല്‍ ഡാമില്‍ സംഭരിക്കുന്ന വെള്ളം പ്രയോജനപ്പെടാതെ പോകുന്ന സ്ഥിതിയാണ്.
കനാലുകളുടെ വാലറ്റങ്ങളിലെ പാടശേഖരങ്ങളാണ് അധികൃതരുടെ ഇത്തരം അനാസ്ഥ മൂലം വെള്ളം കിട്ടാതെ കൃഷി ഉണങ്ങി നശിക്കുന്ന സാഹചര്യം ഉണ്ടാകുന്നതെന്ന് ചൂണ്ടിക്കാട്ടുന്നു.