മംഗലംഡാം: വൈകുന്നേരമായാൽ മംഗലംഡാം റിസർവോയറിൽ കളിക്കാരുടെ ബഹളമാണിപ്പോൾ. ഫുട്ബോൾ, ക്രിക്കറ്റ് കളിക്കാരാണ് കൂടുതൽ. റിസർവോയറിലെ വെള്ളംവറ്റി പലഭാഗങ്ങളും പുല്ലുമെത്തപോലെയുള്ള ഗ്രൗണ്ടുകളായി മാറി.
രണ്ടു മൂന്നു കനത്ത വേനൽമഴ കൂടി ലഭിച്ചതിനാൽ എവിടേയും പച്ചപ്പിന്റെ മനോഹാരിതയുമുണ്ട്. ഡാം കാണാനെത്തുന്ന വിനോദസഞ്ചാരികൾ ഇവിടേക്കിറങ്ങി കുറേനേരം പുൽത്തകിടിയിൽ ചെലവഴിച്ചാണ് മടങ്ങുന്നത്.