മംഗലംഡാം: മംഗലംഡാമിന്റെ ഷട്ടർഭാഗത്ത് സുരക്ഷാ ജീവനക്കാർ ഇല്ലാത്തത് അപകടത്തിനു വഴിവയ്ക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. ഡാം കാണാനെത്തുന്ന സഞ്ചാരികൾ ഷട്ടറുകൾക്ക് താഴെ പുഴയിൽ ഇറങ്ങുന്നതും ടീമുകളായി നടക്കുന്നതും അപകടങ്ങൾക്ക് കാരണമാകും. പ്രവേശനം നിരോധിച്ച സ്ഥലങ്ങളിലാണ് ആളുകൾ ഇറങ്ങുന്നത്.
ഇവരെ നിയന്ത്രിക്കുന്നതിനോ അപകട മുന്നറിയിപ്പു നല്കുന്നതിനോ ആളില്ലാത്ത സ്ഥിതിയാണ്. ആവശ്യത്തിനു മുന്നറിയിപ്പ് ബോർഡുകളുമില്ല. ഡാമിന്റെ മുഴുവൻ ഷട്ടറുകളും തുറക്കുന്ന സമയങ്ങളിലും ഇത്തരത്തിൽ ആളുകൾ ഗേറ്റ് ചാടിക്കടന്ന് പുഴയിലിറങ്ങുന്നുണ്ട്.